കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 27-ന് ​ക​ള​ക്ട​റേ​റ്റ് ധ​ർ​ണ
Saturday, May 23, 2020 11:07 PM IST
ചെ​റു​തോ​ണി: കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​ന് നാ​ലു​ശ​ത​മാ​നം സ്വ​ർ​ണ​പ്പ​ണ​യ കാ​ർ​ഷി​ക വാ​യ്പ പു​ന​സ്ഥാ​പി​ക്കു​ക, റ​ബ​ർ വി​ല​സ്ഥി​ര​ത പ​ദ്ധ​തി​യി​ലെ കു​ടി​ശി​ക തീ​ർ​പ്പാ​ക്കു​ക, ക​ർ​ഷ​ക​ന്‍റെ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി​ത​ള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, ഏ​ല​ക്കാ​ലേ​ലം പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27-ന് ​രാ​വി​ലെ 11-ന് ​ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ല​ക്സ് കോ​ഴി​മ​ല, പ്രാ​ഫ. കെ.​ഐ. ആ​ന്‍റ​ണി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കോ​വി​ഡ് 19-ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്.
ജി​ല്ല​യി​ൽ ഏ​ല​ക്കാ​ലേ​ലം മൂ​ന്നു​മാ​സ​ത്തി​ല​ധി​ക​മാ​യി ന​ട​ക്കു​ന്നി​ല്ല. ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​ത്തി​ന് സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്ന് സ്പൈ​സ് ബോ​ർ​ഡ് അ​റി​യി​ച്ചെ​ങ്കി​ലും ത​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തു​മൂ​ലം ഏ​ല​ക്കാ ലേ​ലം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്ക് കൈ​വ​ശം വെ​യ്ക്കു​ന്ന ഉ​ല്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​നും അ​ടു​ത്ത​വ​ർ​ഷ​ത്തെ വി​ള​വി​ലേ​ക്ക് വ​ളം കീ​ട​നാ​ശി​നി മു​ത​ലാ​യ​വ വാ​ങ്ങു​ന്ന​തി​നു​പോ​ലും സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വാ​യ്പ​യ്ക്ക് ഒ​ട്ടേ​റെ നി​ബ​ന്ധ​ന​ക​ളാ​ണ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മ​ല്ല. മൊ​റ​ട്ടോ​റി​യ കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷം പ​ലി​ശ​യ​ട​ക്കം തി​രി​ച്ച​ട​യ്ക്കേ​ണ്ടി​വ​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.