ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ യു​വാ​വി​നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി
Saturday, May 23, 2020 11:12 PM IST
ഉ​പ്പു​ത​റ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ച്ച് കേ​ര​ള​ത്തി​ലെ​ത്തി​യ യു​വാ​വി​നെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ആ​ല​ടി​യി​ൽ ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന തേ​നി ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​രു​മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ലേ​ക്കു പോ​യ​ത്. അ​വി​ടെ ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കെ ച​പ്പാ​ത്തി​ൽ​നി​ന്നും ച​ര​ക്കെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ ലോ​റി​യി​ൽ ക​യ​റി വെ​ള​ളി​യാ​ഴ്ച രാ​ത്രി ച​പ്പാ​ത്തി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യേ​തു​ട​ർ​ന്ന് ഉ​പ്പു​ത​റ സി​എ​ച്ച്സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ത​മി​ഴ്നാ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞ യു​വാ​വി​നെ ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന ഡ്രൈ​വ​റേ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന അ​തി​ർ​ത്തി ക​ട​ന്നു​വ​ന്ന യു​വാ​വി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ടു​ന​ൽ​കി.