കോ​വി​ഡി​നെ അ​ക​റ്റാ​ൻ സെ​ൻ​സ​ർ ടാ​പ്പു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Saturday, May 23, 2020 11:12 PM IST
ഇ​ടു​ക്കി: ടാ​പ്പി​ൽ സ്പ​ർ​ശി​ക്കാ​തെ കൈ​ക​ഴു​കാ​ൻ ക​ഴി​യു​ന്ന സെ​ൻ​സ​ർ​ടാ​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ഒ​രു​സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ചേ​ലാ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൽ​ദോ ഷാ​ജ​ൻ, അ​രു​ണ്‍, ജോ​ർ​ജി കെ.​സ​ജീ​വ്, അ​ഖി​ൽ സു​ഗു​ണ​ൻ, വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ബേ​സി​ൽ എ​ൽ​ദോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സെ​ൻ​സ​ർ​ടാ​പ്പ് നി​ർ​മി​ച്ച​ത്.

ടാ​പ്പി​നു ചു​വ​ട്ടി​ൽ കൈ​ക​ൾ എ​ത്തി​ക്കു​ന്പോ​ൾ സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ച്ച് ത​നി​യെ വെ​ള്ളം കൈ​ക​ളി​ൽ വീ​ഴു​മെ​ന്ന​താ​ണ് ഈ ​ടാ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ടാ​പ്പ് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​നു​ള്ളി​ൽ സ്ഥാ​പി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​മൂ​ഹ​ത്തി​ന് എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യാ​ണ് സെ​ൻ​സ​ർ ടാ​പ്പ് നി​ർ​മി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു​ടാ​പ്പി​ൽ ആ​രും തൊ​ടാ​തെ അ​ണു​വി​മു​ക്ത​മാ​ക്കി നി​ല​നി​ർ​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്ടെ​ത്ത​ലി​ലൂ​ടെ സാ​ധി​ക്കും.

വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഐ ​ട്രി​പ്പി​ൾ ഇ ​വ​കു​പ്പാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്. രോ​ഗ​ബാ​ധ ത​ട​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളാ​ലാ​വു​ന്ന പി​ന്തു​ണ ന​ൽ​കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.