ജി​ല്ല​യി​ൽ മൂ​ന്നാ​ർ സ്വ​ദേ​ശി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Monday, May 25, 2020 8:54 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നാ​ർ ശി​ക്ഷ​ക്സ​ദ​നി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ 48-കാ​ര​നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം 19-നു ​ന​വി​മും​ബൈ​യി​ൽ​നി​ന്നു കൊ​ല്ല​ത്തു​ള്ള കു​ടും​ബ​ത്തോ​ടൊ​പ്പം കാ​റി​ൽ 20-നു ​കാ​യ​ങ്കു​ള​ത്ത് എ​ത്തി. വി​വ​ര​മ​റി​ഞ്ഞ് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഇ​ദ്ദേ​ഹ​ത്തെ കാ​യ​ങ്കു​ള​ത്തു​നി​ന്നു ആം​ബു​ല​ൻ​സി​ൽ 21-നു ​മൂ​ന്നാ​റി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
മും​ബൈ​യി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹം ഇ​ടു​ക്കി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള മ​ക​ളെ കാ​ണു​ന്ന​തി​നാ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ 23-നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്. ഇ​ന്ന​ലെ ഫ​ലം ല​ഭി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ബേ​ക്ക​റി ഉ​ട​മ
ആ​ശു​പ​ത്രി വി​ട്ടു
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ഉ​ട​മ​യു​ടെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ഇ​ദ്ദേ​ഹം ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യും.
നേ​ര​ത്തെ​യു​ള്ള മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ആ​ദ്യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്പോ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യെ മാ​റ്റു​ക​യും ര​ണ്ടു​ദി​വ​സ​ത്തി​ന​കം സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു പ​തി​വ്.
ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ മാ​ത്ര​മാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്ന​ത്.
നി​ല​വി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ഏ​ഴു​ദി​വ​സ​ത്തി​നു​ശേ​ഷം മാ​ത്ര​മാ​ണ് സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ന്ന​ത്. ഈ ​ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം.

ല​ഭി​ക്കാ​നു​ള്ള​ത്
170 പേ​രു​ടെ
പ​രി​ശോ​ധ​നാ ഫ​ലം
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ-19 സ്ഥി​രീ​ക​രി​ച്ച​ത് 27പേ​ർ​ക്ക്. ഇ​തി​ൽ ഇ​ന്ന​ലെ ആ​ശു​പ​ത്രി​വി​ട്ട വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ഉ​ട​മ ഉ​ൾ​പ്പെ​ടെ 25 പേ​രും സു​ഖം പ്രാ​പി​ച്ചു. ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​ത്.
അ​തേ​സ​മ​യം 170 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നാ​ർ സ്വ​ദേ​ശി​യു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ അ​ഞ്ചു​പേ​രെ​യും സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്റ്റു​മാ​യി ര​ണ്ടു​പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ജി​ല്ല​യി​ൽ വീ​ടു​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മാ​യി 4,420 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​ന്ന​ലെ​മാ​ത്രം 181 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​പ്പോ​ൾ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.