ലോ​ക്ക് ഡൗ​ണി​ൽ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഇ​രു​ട്ട​ടി
Monday, May 25, 2020 8:54 PM IST
ചെ​റു​തോ​ണി: ലോ​ക്ക് ഡൗ​ണി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കെ ​എ​സ്ഇ​ബി​യു​ടെ ഇ​രു​ട്ടി. സാ​ധാ​ര​ണ ബി​ല്ലി​ന്‍റെ മൂ​ന്നി​ര​ട്ടി​യോ​ളം തു​ക​യാ​ണ് പു​തി​യ മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ത്ത് ബി​ല്ല് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ക​ട​ക​ൾ എ​ന്നോ വീ​ടു​ക​ൾ എ​ന്നോ വ്യ​ത്യാ​സ​മി​ല്ല. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം യ​ഥാ​സ​മ​യം റീ​ഡിം​ഗ് എ​ടു​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ പ​ല ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​യ​ർ​ന്ന സ്ലാ​ബി​ലേ​ക്ക് മാ​റി. ഇ​പ്ര​കാ​രം ഉ​യ​ർ​ന്ന സ്ലാ​ബി​ലേ​ക്ക് മാ​റി​യ​തി​ന്‍റെ പേ​രി​ൽ വൈ​ദ്യു​തി ബി​ല്ലി​ൽ വ​ർ​ധ​ന​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ത് പ​രി​ശോ​ധി​ച്ച് ബി​ൽ തു​ക കു​റ​വു​ചെ​യ്ത് കൊ​ടു​ക്കു​മെ​ന്ന് വൈ​ദ്യു​ത മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​ൻ വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ട്ടി​ല്ല.
ലോ​ക് ഡൗ​ണ്‍ മൂ​ലം 40 ദി​വ​സം ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് സ്വ​ഭാ​വി​ക​മാ​യി ര​ണ്ടു​മാ​സ​ത്തെ ബി​ല്ല് കി​ട്ടു​ന്പോ​ൾ ബി​ൽ തു​ക മു​ൻ മാ​സ​ത്തേ​ക്കാ​ൾ നേ​ർ​പ​കു​തി​യി​ൽ താ​ഴെ വ​രേ​ണ്ട​താ​ണ്. ആ ​സ്ഥാ​ന​ത്താ​ണ് ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി തു​ക​യു​ടെ ബി​ല്ല് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ​നു​സ​രി​ച്ചു​ള്ള ഇ​ള​വു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.