ലോ​ക്ക് ഡൗ​ണ്‍ മ​റ​വി​ൽ തോ​ട് കൈ​യേ​റു​ന്നെ​ന്ന് പ​രാ​തി
Monday, May 25, 2020 8:56 PM IST
ചെ​റു​തോ​ണി: ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ തോ​ട് കൈ​യേ​റി അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് പ​രാ​തി. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ പേ​പ്പാ​റ - മു​ക്ക​ണ്ണ​ൻ​കു​ട്ടി തോ​ട് കൈ​യേ​റി​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി കെ​ട്ടു​ന്ന​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ടം സം​ര​ക്ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​റി​നു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​രെ​ത്തി നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പി​ച്ചു.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഇ​പ്പോ​ൾ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​യു​ടെ പ​റ​ന്പ് ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു. ഇ​ടി​ഞ്ഞു​വീ​ണ പ​റ​ന്പ് കെ​ട്ടാ​നെ​ന്ന വ്യാ​ജേ​ന തോ​ട്ടി​ലേ​ക്ക് ഇ​റ​ക്കി കോ​ണ്‍​ക്രീ​റ്റ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.