ലോക്ക്ഡൗൺ ക്രമക്കേട്: എ​ട്ടു റേ​ഷ​ൻ ക​ട​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു
Monday, May 25, 2020 9:14 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ജ​ന്യ​റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ എ​ട്ടു റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ക​ഴി​ഞ്ഞ 23 വ​രെ​യാ​ണ് ഇ​ത്ര​യും ക​ട​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ആ​സ്ഥാ​ന​ത്തും തൊ​ടു​പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ മൊ​ബൈ​ൽ ഫോ​ണി​ലും ഓ​ഫീ​സ് ഫോ​ണി​ലും കാ​ർ​ഡു​ട​മ​ക​ൾ പ​രാ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സി​വി​ൽ സ​പ്ലൈ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, പോ​ലീ​സ്, വി​ജി​ല​ൻ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത് കാ​ഞ്ഞാ​റി​ൽ കെ.​എ​സ്.​സൂ​ര​ജ് ലൈ​സ​ൻ​സി​യാ​യി​ട്ടു​ള്ള എ​ആ​ർ​ഡി ന​ന്പ​ർ 114, മു​ള്ള​രി​ങ്ങാ​ട് കെ.​വി.​ചാ​ക്കോ -156, ച​വ​ർ​ണ ഷൈ​നി മാ​ത്യു - 45 , മു​ണ്ട​ൻ​മു​ടി മേ​രി ജോ​യി -48 , പെ​രി​യാ​ന്പ്ര സ​ലി​ലാ​മ​ണി ശ​ശി​ധ​ര​ൻ-175, ഉ​ടു​ന്പ​ന്നൂ​ർ പി.​എ.​ല​ത്തീ​ഫ്-92, മീ​ൻ​മു​ട്ടി ഇ​സ്മ​യി​ൽ-171 , ഇ​ട​വെ​ട്ടി ഷീ​ജ സ​ഫി​യ-210 എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സി​യി​ലു​ള്ള റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത്.
കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ വി​ഹി​തം ന​ൽ​കാ​തെ​യും തൂ​ക്ക​ത്തി​ൽ കു​റ​വ് കാ​ണി​ച്ചു​മാ​യി​രു​ന്നു റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ത​ട്ടി​പ്പ്. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ റേ​ഷ​ൻ ക​ട​ക​ളി​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ബ​ദ​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള അ​ള​വി​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​തി​രു​ന്നാ​ൽ തു​ട​ർ​ന്നും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​ർ​ഡു​ട​മ​ക​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​നും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ത​യാ​റാ​ക​ണം. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ മാ​നു​വ​ൽ അ​റി​യി​ച്ചു.