യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി
Monday, May 25, 2020 9:14 PM IST
അ​ടി​മാ​ലി: ബ​ധി​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​വാ​ൻ യാ​ത്രാ​സ​ഹാ​യ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. തി​രു​വ​ല്ല സി​എ​സ്ഐ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലെ വി​എ​ച്ച്എ​സ്ഇ, പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് യാ​ത്രാ​സ​ഹാ​യ​വു​മാ​യി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​മൂ​ർ​ത്തി​യും മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ധി​നും എ​ത്തി​യ​ത്. യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ അ​ടി​മാ​ലി​യി​ൽ എ​ത്തി​യ മ​ന്നാം​കാ​ല, ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ ബ​ധി​ര വി​ദ്യാ​ർ​ഥി​ക​ളെ യൂ​ത്ത് കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ജി​ൻ​സ് കാ​ട്ടാ​കൂ​ട്ടി​ലാ​ണ് വാ​ഹ​നത്തിൽ തി​രു​വ​ല്ല സ്കൂ​ളി​ൽ എ​ത്തി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

തൊ​ടു​പു​ഴ: ഗ​വ.​ബോ​യി​സ് ഹൈ​സ്കൂ​ളി​ന് മു​ന്നി​ലു​ള്ള അ​പ​ക​ടാ​വ​സ​ഥ​യി​ലാ​യ മ​രം മു​റി​ച്ചു​മാ​റ്റുന്നതിനാൽ വെ​യ​ർ​ഹൗ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി, ഡി​പോ​ൾ, സ​രോ​ജ, സ​ന്തോ​ഷ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.