ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞ സം​ഭ​വം; ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു
Tuesday, May 26, 2020 9:47 PM IST
തൊ​ടു​പു​ഴ: അ​പ​ക​ട​ക​ര​മാ​യ മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഓ​ഫീ​സി​ൽ ക​യ​റി ത​ട​ഞ്ഞ് വ​യ്ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു.
മു​നി​സി​പ്പ​ൽ ആ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ, മു​നി​സി​പ്പ​ൽ ആ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ഫ് സം​ഘ് എ​ന്നീ സം​ഘ​ട​ക​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ടൗ​ണി​ൽ ഗ​വ. വി​എ​ച്ച്എ​സ്എ​സി​നു സ​മീ​പ​ത്തെ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​രം മു​റി​ച്ച് മാ​റ്റു​ന്ന​തി​ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​റും വി​ല്ലേ​ജ് ഓ​ഫീ​സ​റും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത ട്രീ ​ക​മ്മി​റ്റി യോ​ഗ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ര​ത്തി​ന് സ​മീ​പ​ത്താ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​തി ലൈ​ൻ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​ന് കെ ​എ​സ്ഇ​ബി ഇ​ന്ന​ലെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വൈ​ദ്യു​തി മു​ട​ങ്ങാ​തി​രി​ക്കാ​ൻ സ്കൂ​ളി​ൽ ജ​ന​റേ​റ്റ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് മ​രം മു​റി​ച്ചു നീ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
എ​ന്നാ​ൽ സ്കൂ​ളി​ലെ വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ചി​ല​ർ സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞു​വ​ച്ച​ത്. കൊ​റോ​ണ ബാ​ധ​യെ​ത്തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പ​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ചി​ല ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ അ​ക​ത്ത് പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും സംഘ​ട​നാ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.