"ബെ​വ് ക്യു’ ​ആ​പ്പ് ചു​റ്റാ​യി
Thursday, May 28, 2020 8:56 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ തു​റ​ന്നെ​ങ്കി​ലും മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബെ​വ് ക്യൂ​വി​ന്‍റെ ’കാ​ലു​റ​യ്ക്കാ​തെ’ വ​ന്ന​തോ​ടെ പ​ല​ർ​ക്കും മ​ദ്യം വാ​ങ്ങാ​നാ​യി​ല്ല. ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ വി​ർ​ച്ച്വ​ൽ ക്യൂ ​ആ​പ്പാ​യ ’ബെ​വ് ക്യു’ ​വി​നെ​തി​രേ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
സൈ​ൻ ഇ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള വ​ണ്‍ ടൈം ​പാ​സ് വേ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം, ടോ​ക്ക​ണ്‍ ബു​ക്കു​ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ല, മ​ദ്യം വാ​ങ്ങാ​ൻ വി​ദൂ​ര​ത്തു​ള്ള ഒൗട്ട് ലെ​​റ്റുക​ളാ​ണ് ല​ഭി​ക്കു​ന്ന​ത് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രാ​തി​ക​ൾ.
ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ തെ​ര​ഞ്ഞാ​ൽ ആ​പ്പ് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​വ​ന്ന​തും പ​രാ​തി​ക്കി​ട​യാ​ക്കി. ഡ​വ​ല​പ്പ​ർ​മാ​ർ ന​ൽ​കി​യ ലി​ങ്കി​ലൂ​ടെ പ്ലേ ​സ്റ്റോ​റി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ ആ​പ്പ് ക​ണ്ടെ​ത്താ​ൻ ക​ഴി​യൂ. ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​ശേ​ഷം ഉ​പ​യോ​ക്താ​വ് പേ​രും മൊ​ബൈ​ൽ ന​ന്പ​രും പി​ൻ​കോ​ഡും ന​ൽ​കി സൈ​ൻ ഇ​ൻ ചെ​യ്യു​ന്ന​തി​നും ഒ​ടി​പി ല​ഭി​ക്കു​ന്ന​തി​നും നി​ര​വ​ധി​ത​വ​ണ ശ്ര​മി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.
ടോ​ക്ക​ണ്‍ ല​ഭി​ച്ച മി​ക്ക​വ​ർ​ക്കും അ​നു​വ​ദി​ച്ചു​കി​ട്ടി​യ​ത് അ​ക​ലെ​യു​ള്ള ഒൗട്ട് ലെ​​റ്റുക​ളാ​ണ്.
നെ​ടു​ങ്ക​ണ്ട​ത്ത് ഉ​ള്ള​വ​ർ​ക്ക് ക​ട്ട​പ്പ​ന​യി​ലെ​യും ക​ട്ട​പ്പ​ന​ക്കാ​ർ​ക്ക് നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ല​ത്തെ​യും ഉ​പ്പു​ത​റ​യി​ലെ​യു​മൊ​ക്കെ ഒൗട്ട് ലെ​​റ്റുക​ളാ​ണ് അ​നു​വ​ദി​ച്ചു​കി​ട്ടി​യ​ത്.
അ​ണ​ക്ക​ര​ക്കാ​ർ കു​മ​ളി​യി​ലും വ​ണ്ടി​പ്പെ​രി​യാ​റി​ലും പീ​രു​മേ​ട്ടി​ലും പോ​കേ​ണ്ടി​വ​ന്നു.