ഒ​രു മ​ദ്യ​കു​പ്പി​പോ​ലും വി​ൽ​ക്കാ​തെ തൂ​ക്കു​പാ​ലം ബി​വ​റേ​ജ് ഓ​ട്ട്‌ലെറ്റ്
Friday, May 29, 2020 10:06 PM IST
നെ​ടു​ങ്ക​ണ്ടം: ഒ​രു മ​ദ്യ​കു​പ്പി​പോ​ലും വി​ൽ​പ്പ​ന ന​ട​ക്കാ​തെ തൂ​ക്കു​പാ​ലം ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ ഒൗ​ട്ട‌്‌ലെറ്റ്. കേ​ര​ള​ത്തി​ൽ മ​ദ്യ വി​ൽ​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് പു​ന​രാം​ഭി​ച്ച​ത്. ആ​ദ്യ​ദി​ന​ത്തി​ൽ ഇ​വി​ടെ നി​ന്നും മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് മ​ദ്യം വാ​ങ്ങി​യ​ത്്. ര​ണ്ടാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ യാ​തൊ​രു ക​ച്ച​വ​ട​വും ന​ട​ന്നി​ല്ല. ബെ​വ്ക്യു ആ​പ് വ​ഴി ബു​ക്ക് ചെ​യ്യു​ന്ന മ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന ഒൗ​ട്ട‌്‌ലെറ്റി​ൽ നി​ന്നാ​ണ് പി​ന്നീ​ട് വാ​ങ്ങു​ന്ന​ത്്. ഇ​ത്ത​ര​ത്തി​ൽ ബു​ക്ക് ചെ​യ്ത് ഒ​രാ​ൾ​പോ​ലും മ​ദ്യം വാ​ങ്ങാ​ൻ തൂ​ക്കു​പാ​ലം ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ ഒൗ​ട്ട‌്‌ലെറ്റി​ലെത്തി​യി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന് ന​ൽ​കി​യ​താ​യി മാ​നേ​ജ​ർ പ​റ​ഞ്ഞു.

തെ​ർ​മ​ൽ സ്കാ​ന​ർ
പ​രി​ശോ​ധ​ന തു​ട​ങ്ങി

തൊ​ടു​പു​ഴ: സി​വി​ൽ സ്റ്റേ​ഷ​നി​ൽ തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന തു​ട​ങ്ങി. ഇ​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന ജീ​വ​ന​കാ​രെ​യും പൊ​തു ജ​ന​ങ്ങ​ളെ​യും തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും പ്ര​വേ​ശ​ിപ്പിക്കൂവെന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.