ഗാ​ന്ധി​ദ​ർ​ശ​ൻ ഹ​രി​ത​വേ​ദി​യു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി തു​ട​ങ്ങി
Saturday, May 30, 2020 10:42 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗാ​ന്ധി​ദ​ർ​ശ​ൻ ഹ​രി​ത​വേ​ദി​യു​ടെ ഹ​രി​തം അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കൂ​ട്ടി ക​ല്ലാ​ർ നി​ർ​വ​ഹി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വി​ൽ ഹ​രി​ത​വേ​ദി ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. സെ​ബാ​സ്റ്റ്യ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.

യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗാ​ന്ധി​ദ​ർ​ശ​ൻ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ഷാ​ജി പൈ​നാ​ട​ത്ത്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. അ​ബ്ദു​ൾ റ​ഷീ​ദ,് കെ.​എ. സി​ദ്ദീ​ഖ്, ഷാ​ജി കു​രി​ശും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹ​രി​ത ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​പു​ല​മാ​യ ഹ​രി​തം അ​ടു​ക്ക​ള​ത്തോ​ട്ട പ​ദ്ധ​തി ന​ട​പ്പി​ലാ​കു​മെ​ന്ന് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി നേ​താ​ക്ക​ളാ​യ ടി.​ജെ. പീ​റ്റ​ർ, ആ​ൽ​ബ​ർ​ട്ട് ജോ​സ്, എം.​ഡി. ദേ​വ​ദാ​സ്, ജോ​സ് കി​ഴ​ക്കേ​ക്ക​ര എ​ന്നി​വ​ർ പ​റ​ഞ്ഞു.