അ​ലോ​ഷി​യു​ടെ തു​ട​ക്കം ഒ​രു പ​ശു​വി​ൽ നി​ന്ന്; ഇ​ന്ന് 108
Saturday, May 30, 2020 10:44 PM IST
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2016 - 17 വ​ർ​ഷ​ത്തെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച ആ​ന​ക്ക​യം സ്വ​ദേ​ശി അ​ലോ​ഷി ജോ​സ​ഫ് പൊ​ന്നാ​മ​റ്റം ഒ​രു പ​ശു​വി​നെ വ​ള​ർ​ത്തി​യാ​യി​രു​ന്നു ക്ഷീ​ര​കൃ​ഷി​യി​ൽ തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നെ പ​ശു​ക്ക​ളും കി​ടാ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 108 എ​ണ്ണ​മാ​യി. എ​ച്ച്എ​ഫ്, ജ​ഴ്സി പ്ലീ​മി​യം ഇ​ന​ങ്ങ​ളാ​ണ് എ​ല്ലാം.

പ്ര​തി​ദി​നം 750 - 800 ലി​റ്റ​ർ പാ​ൽ ല​ഭി​ക്കു​ന്നു​ണ്ട്. ലി​റ്റ​റി​ന് 41 രൂ​പ​വ​രെ വി​ല​ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ലോ​ഷി പ​റ​ഞ്ഞു. പൈ​നാ​പ്പി​ൾ​ പോ​ള യ​ന്ത്ര​ത്തി​ൽ അ​രി​ഞ്ഞ് തീ​റ്റ​യാ​യി ന​ൽ​കും. ഇ​തി​നു പു​റ​മേ സി​ഒ-3 തീ​റ്റ​പ്പു​ല്ല്, ചോ​ള​ത്ത​വി​ട്, പ​രു​ത്തി​പ്പി​ണ്ണാ​ക്ക്, കെ.​എ​സ്.​കാ​ലി​ത്തീ​റ്റ എ​ന്നി​വ​യും ന​ൽ​കും. മൊ​ത്തം നാ​ല് തൊ​ഴു​ത്തു​ണ്ട്. 57 പ​ശു​ക്ക​ൾ ക​റ​വ​യു​ള്ള​വ​യാ​ണ്. 21 പ​ശു​ക്ക​ളെ മാ​ത്ര​മേ വി​ല​കൊ​ടു​ത്ത് വാ​ങ്ങി​യി​ട്ടു​ള്ളു. ബാ​ക്കി​യെ​ല്ലാം സ്വ​ന്തം തൊ​ഴു​ത്തി​ൽ ജ​നി​ച്ച​വ​യാ​ണ്. പു​ല​ർ​ച്ചെ ര​ണ്ടി​ന് ജോ​ലി​ക​ൾ ആ​രം​ഭി​ക്കും. അ​ത് 5.45ന് ​തീ​രും. പി​ന്നീ​ട് ഉ​ച്ച​യ്ക്ക് 12.30ന് ​ക​റ​വ. വൈ​കു​ന്നേ​രം ആ​റി​ന് തു​ട​ങ്ങു​ന്ന ജോ​ലി പ​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള ക​റ​വ​യും പ​ശു​വി​നെ​കു​ളി​പ്പി​ക്ക​ലു​മെ​ല്ലാം അ​ലോ​ഷി​യും ഭാ​ര്യ ആ​ഷ​യും ചേ​ർ​ന്നാ​ണ് ന​ട​ത്തു​ന്ന​ത്.

അ​കി​ട് വീ​ക്കം പ​ശു​ക്ക​ൾ​ക്ക് വ​രാ​റു​ണ്ടെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴു​ത്തി​നോ​ട് ചേ​ർ​ന്ന് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ണ്ട്. ഇ​തി​ൽ നി​ന്നു​ള്ള സ്ല​റി കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്നു. ക​ഠി​നാ​ധ്വാ​നം സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണം, പ​ശു​വു​മാ​യു​ള്ള അ​ടു​പ്പം എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ ക്ഷീ​ര കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ക്കാ​മെ​ന്നാ​ണ് അ​ലോ​ഷി - ആ​ഷ ദ​ന്പ​തി​ക​ൾ പ​റ​യു​ന്ന​ത്.