വൈ​ദ്യു​തി ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Sunday, May 31, 2020 9:38 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി കെ ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് റീ​ഡിം​ഗ് എ​ടു​ത്ത​പ്പോ​ൾ സാ​ധാ​ര​ണ ബി​ല്ലി​ന്‍റെ മൂ​ന്നി​ര​ട്ടി​യോ​ളം തു​ക​യു​ടെ ബി​ല്ല് കൊ​ടു​ത്ത​താ​യി പ​രാ​തി. ബി​ൽ തു​ക​യി​ലെ വ​ർ​ധ​ന​വി​നെ​തി​രേ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മു​രി​ക്കാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.
ലോ​ക് ഡൗ​ണ്‍ മൂ​ലം യ​ഥാ​സ​മ​യം റീ​ഡിം​ഗ് എ​ടു​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ലാ​ണ് പ​ല ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​യ​ർ​ന്ന സ്ലാ​ബി​ലേ​ക്ക് മാ​റി​യ​ത്. ഇ​പ്ര​കാ​രം ഉ​യ​ർ​ന്ന സ്ലാ​ബി​ലേ​ക്ക് മാ​റി​യ​തി​ന്‍റെ പേ​രി​ൽ വൈ​ദ്യു​തി ബി​ല്ലി​ൽ വ​ർ​ധ​ന​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ച്ച് ബി​ൽ തു​ക കു​റ​വു​ചെ​യ്ത് കൊ​ടു​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി​യു​ടെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​ക്ഷേ​പം.
ലോ​ക് ഡൗ​ണ്‍ മൂ​ലം 40 ദി​വ​സം ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തു​മൂ​ലം സ്വ​ഭാ​വി​ക​മാ​യി ര​ണ്ടു​മാ​സ​ത്തെ ബി​ല്ല് കി​ട്ടു​ന്പോ​ൾ ബി​ൽ തു​ക മു​ൻ മാ​സ​ത്തേ​ക്കാ​ൾ പ​കു​തി​യി​ൽ താ​ഴെ വ​രേ​ണ്ട​താ​ണ്. ആ ​സ്ഥാ​ന​ത്താ​ണ് അ​ഞ്ചും ആ​റും ഇ​ര​ട്ടി തു​ക​യു​ടെ ബി​ല്ല് ല​ഭി​ച്ച​ത്.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​രി​ക്കാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 11.30-ന് ​മു​രി​ക്കാ​ശേ​രി വൈ​ദ്യു​തി ബോ​ർ​ഡ് സെ​ക്ഷ​ൻ ഓ​ഫീ​സി​നു​മു​ൻ​പി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
പ്ര​തി​ഷേ​ധ സ​മ​രം ജി​ല്ലാ ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​മ്മി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ക​ണ്ണം​ചി​റ, ട്ര​ഷ​റ​ർ ബി​റ്റാ​ജ് പ്ര​ഭാ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.