ഡാം ​പ​രി​സ​ര​ത്ത് അ​ശാ​സ്ത്രീ​യ പൂ​ന്തോ​ട്ട നി​ർ​മാ​ണം
Monday, June 1, 2020 9:37 PM IST
മൂ​ന്നാ​ർ: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഡാം ​പ​രി​സ​ര​ത്ത് അ​ശാ​സ്ത്രീ​യ​മാ​യ പൂ​ന്തോ​ട്ട നി​ർ​മാ​ണം. മൂ​ന്നാ​ർ ഹെ​ഡ് വ​ർ​ക്സ് ഡാം ​പ​രി​സ​ര​ത്താ​ണ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ദേ​ശീ​യ പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള ഡാ​മി​ന്‍റെ സു​ര​ക്ഷാ​ഭി​ത്തി​യു​ടെ ഉ​യ​ര​ത്തി​ൽ മ​ണ്ണി​ട്ടു നി​ക​ത്തി​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ഡാ​മി​ന്‍റെ സു​ര​ക്ഷാ​മേ​ഖ​ല​യി​ലാ​ണ് സ്വ​കാ​ര്യ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ലു​ങ്കി​ന്‍റെ പൊ​ക്ക​ത്തോ​ളം മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ​തോ​ടെ റോ​ഡി​ൽ​നി​ന്നും ഡാ​മി​നെ വേ​ർ​തി​രി​ക്കു​ന്ന അ​തി​രു​ക​ളി​ല്ലാ​തെ അ​പ​ക​ട​സാ​ധ്യ​ത ഏ​റി​യി​രി​ക്കു​ക​യാ​ണ്. മ​ണ്ണി​ട്ടു നി​ക​ത്തി സു​ര​ക്ഷാ​ഭി​ത്തി ഇ​ല്ലാ​താ​യ​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കു​മെ​ല്ലാം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് മേ​ഞ്ഞു​ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ​ക്കും ഇ​തു വി​ന​യാ​കും.

മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ മ​ണ്ണൊ​ലി​ച്ച് വീ​ണ്ടും ഡാ​മി​ൽ എ​ത്താ​നി​ട​യാ​കും.
മൂ​ന്നാ​റി​നെ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ് പൂ​ന്തോ​ട്ട നി​ർ​മാ​ണ​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദ​മെ​ങ്കി​ലും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.