പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Monday, June 1, 2020 9:37 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ടി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 390 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും 143 കി​ലോ​ഗ്രാം നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളും പി​ടി​കൂ​ടി. ക​ന്പം​മെ​ട്ട് എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ക്അ​പ് വാ​നി​ൽ​നി​ന്നും 12 ഗ്രാം ​വീ​തം അ​ട​ങ്ങി​യ 390 പാ​ക്ക​റ്റു​ക​ളി​ലാ​യി 4.68 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം പി​ടി​കൂ​ടി​യ​ത്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് ഉ​ടു​ന്പ​ൻ​ചോ​ല റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കൈ​മാ​റി. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ടി. ​പെ​രു​മാ​ളി​നോ​ട് ഉ​ടു​ന്പ​ൻ​ചോ​ല റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​കു​ന്ന​തി​ന് നി​ർ​ദേ​ശം​ന​ൽ​കി. ക​ന്പ​ത്തു​നി​ന്നും 10 രൂ​പ വി​ല​യ്ക്ക് കി​ട്ടു​ന്ന ഗ​ണേ​ശും ഹാ​ൻ​സും 130 മു​ത​ൽ 150 രൂ​പ​വ​രെ ഈ​ടാ​ക്കി​യാ​ണ് ഇ​വി​ടെ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. കീ​ട​നാ​ശി​നി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന വാ​ഹ​നം ക​രു​ണാ​പു​രം കൃ​ഷി ഓ​ഫി​സ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രോ​ധി​ത കീ​ട​നാ​ശി​നി ക​ട​ത്തി​യ കു​റ്റ​ത്തി​ന് ഡ്രൈ​വ​റെ ക​രു​ണാ​പു​രം കൃ​ഷി ഓ​ഫീ​സ​റു​ടെ മു​ന്നി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ൽ​കി.
അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ലി​ജോ ഉ​മ്മ​ൻ, സൈ​ജു​മോ​ൻ ജേ​ക്ക​ബ്, എ.​ഡി. ജെ​യ്സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളും കീ​ട​നാ​ശി​നി​യും പി​ടി​കൂ​ടി​യ​ത്.