ബ്ലോ​ക്ക്ത​ല ക്ഷീ​ര ദി​നാ​ച​ര​ണം
Monday, June 1, 2020 9:37 PM IST
രാ​ജാ​ക്കാ​ട്: ലോ​ക ക്ഷീ​ര​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കു​ത​ല ക്ഷീ​ര​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഴ​യ​വി​ടു​തി ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ൽ ന​ട​ത്തി. സം​ഘം പ്ര​സി​ഡ​ന്‍റ് ഷാ​ജി റാ​ത്ത​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഫ​ല​വൃ​ക്ഷ​തൈ​ക​ളും പൂ​ച്ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു. വാ​ർ​ഡു​മെ​ന്പ​ർ ശോ​ഭ​ന രാ​മ​ൻ​കു​ട്ടി, നെ​ടു​ങ്ക​ണ്ടം ഡ​യ​റി എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ.​സി. റെ​ജി കു​മാ​ർ, ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ ബി​നാ​ഷ് തോ​മ​സ്, പ്രി​ൻ​സ് തോ​മ​സ്, ജോ​യി ത​ന്പു​ഴ, വി.​വി. ത​ങ്ക​ച്ച​ൻ, ലൈ​ല ക​രു​ണാ​ക​ര​ൻ, സെ​ക്ര​ട്ട​റി അ​നൂ​പ് എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.