ഡാ​മു​ക​ളു​ടെ സുരക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, June 1, 2020 9:37 PM IST
ഇ​ടു​ക്കി: പാം​ബ്ല ഡി​വി​ഷ​നി​ലെ എ​ല്ലാ ഡാ​മു​ക​ളു​ടേ​യും പ്രീ - ​മ​ണ്‍​സൂ​ണ്‍ പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി റി​സ​ർ​ച്ച് ആ​ൻ​ഡ് ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
പാം​ബ്ല ഡി​വി​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ലോ​വ​ർ പെ​രി​യാ​ർ, ക​ല്ലാ​ർ​കു​ട്ടി, ചെ​ങ്ക​ളം, പൊ​ൻ​മു​ടി, ആ​ന​യി​റ​ങ്ക​ൽ, മാ​ട്ടു​പ്പെ​ട്ടി കു​ണ്ട​ള എ​ന്നീ ഡാ​മു​ക​ളാ​ണു​ള്ള​ത്. ഡാ​മി​ന്‍റെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്താ​ക്കി. ഡീ​സ​ൽ ജ​ന​റേ​റ്റ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഡാം ​സൈ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​യി സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ൾ ല​ഭ്യ​മാ​ക്കി.
ഓ​രോ ഡാ​മി​ന്‍റെ​യും റൂ​ൾ ലെ​വ​ൽ കേ​ന്ദ്ര​ജ​ല ക​മ്മീ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി കെ ​എ​സ്ഇ​ബി​യു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​ല​സം​ഭ​ര​ണി​ക​ളു​ടെ അ​ല​ർ​ട്ട് ലെ​വ​ലു​ക​ൾ നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന ഡാ​മു​ക​ളു​ടെ ട​യ​ർ​വ​ണ്‍ ലെ​വ​ൽ (ആ​ദ്യ​സൂ​ച​നാ ജ​ല​നി​ര​പ്പ്) അ​ടി​യ​ന്ത​ര ക​ർ​മ​പ​ദ്ധ​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍റെ നി​ല​വി​ലു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ത​യാ​റാ​ക്കി​യ​തും പ്ര​ധാ​ന ഡാ​മു​ക​ളു​ടെ ഓ​പ്പ​റേ​ഷ​ൻ മാ​നു​വ​ലു​ക​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.