ക​ർ​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്ക​ണം-​കേ​ര​ള കോ​ണ്‍.​എം
Monday, June 1, 2020 9:44 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ രൂ​പം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടു​ത്ത കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച ഇ​രു​പ​ത് ല​ക്ഷം കോ​ടി​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ൽ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ നേ​രി​ട്ട് സ​ഹാ​യി​ക്കു​ന്ന ഒ​രു പ​ദ്ധ​തി​യു​മി​ല്ലെ​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്ന് പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ കെ.​ഐ. ആ​ന്‍റ​ണി പ​റ​ഞ്ഞു. ക​ർ​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളെ​യും അ​വ​ഗ​ണി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ടു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
റ​ബ​റി​ന് കി​ലോ​യ്ക്ക് 200 രൂ​പ വി​ല നി​ശ്ച​യി​ക്കു​ക​യും വി​ല സ്ഥി​ര​താ​ഫ​ണ്ട് തു​ട​ർ​ന്നും ന​ട​പ്പാ​ക്കി ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ട​മ​യു​ണ്ട്. അ​ഞ്ച് ല​ക്ഷം വ​രെ​യു​ള്ള ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ധ​ർ​ണ​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, ബെ​ന്നി പ്ലാ​കൂ​ട്ടം, മാ​ത്യു വാ​രി​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.