ഗാ​ർ​ഹി​ക അ​തി​ക്ര​മ പ്ര​ശ്ന​പ​രി​ഹാ​ര കേ​ന്ദ്രം രൂ​പീ​ക​രി​ച്ചു
Monday, June 1, 2020 9:44 PM IST
ഇ​ടു​ക്കി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഗാ​ർ​ഹി​ക അ​തി​ക്ര​മ​ങ്ങ​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഗാ​ർ​ഹി​ക പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ശ്ന​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ ടെ​ലി​കൗ​ണ്‍​സലിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​ടു​ക്കി പോ​ലീ​സ് വ​നി​താ​സെ​ല്ലി​ൽ ഗാ​ർ​ഹി​ക അ​തി​ക്ര​മ പ്ര​ശ്ന​പ​രി​ഹാ​ര കേ​ന്ദ്രം രൂ​പീ​ക​രി​ച്ചു.
പ​രാ​തി​ക​ൾ അ​വ​ര​വ​രു​ടെ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ഇ​ടു​ക്കി വ​നി​താ സെ​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ർ​ഹി​ക അ​തി​ക്ര​മ പ്ര​ശ്ന​പ​രി​ഹാ​ര കേ​ന്ദ്ര​ത്തി​ലോ 04862 236600, 9497980397 എ​ന്ന ന​ന്പ​റു​ക​ളി​ലോ [email protected] എ​ന്ന ഇ - ​മെ​യി​ലി​ലോ വ​നി​താ ഹെ​ൽപ് ലൈൻ ന​ന്പ​രു​ക​ളാ​യ ഫോ​ണ്‍ ന​ന്പ​രു​ക​ളി​ലോ ടോ​ൾ​ഫ്രീ ന​ന്പ​രാ​യ 9999-ലോ ​വി​ളി​ച്ച് പ​രാ​തി​പ്പെ​ടാം.