യു​വ​തി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, June 3, 2020 1:01 AM IST
നെ​ടു​ങ്ക​ണ്ടം: സേ​നാ​പ​തി​യി​ൽ യു​വ​തി​യെ വാ​ട​ക​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി വി​നീ​ത(23)​യെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വി​നും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് കാ​ർ​ത്തി​ക് മ​ദ്യ​പി​ച്ചെ​ത്തി​യ​തി​നേ​തു​ട​ർ​ന്നു​ണ്ടാ​യ വ​ഴ​ക്കാ​ണ് അ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സേ​നാ​പ​തി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് കാ​ർ​ത്തി​ക്.

ഭ​ർ​ത്താ​വും മ​ക്ക​ളും ഉ​റ​ങ്ങി​യ​ശേ​ഷ​മാ​ണ് സം​ഭ​വ​വ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ഞ്ചു​വ​ർ​ഷം മു​ന്പാ​യി​രു​ന്നു വി​വാ​ഹം. ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​നെ​ത്തി​യാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. വി​നീ​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല​യ്ക്കു സ​മീ​പം ഒ​രു തോ​ട്ട​ത്തി​ലെ സ്ഥി​രം ജോ​ലി​ക്കാ​രാ​ണ്. നാ​ലു​വ​യ​സു​ള്ള പ്രാ​പ്തി, ര​ണ്ടു​വ​യ​സു​ള്ള ബ്ര​ട് ല ​എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.