പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണം; സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ഏ​റെ ദൂ​രം
Wednesday, June 3, 2020 9:45 PM IST
ജോയി കിഴക്കേൽ

മ​ല​യാ​ളി​ക​ളാ​യ ന​മു​ക്ക് അ​ന്ന​വി​ചാ​ര​മു​ണ്ടെ​ങ്കി​ലും അ​ന്ന​ത്തി​നു​ള്ള വി​ഭ​വ​ങ്ങ​ൾ കൃ​ഷി​ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ വീ​ണ്ടു​വി​ചാ​രം കു​റ​വാ​ണ്. ഇ​തു​മൂ​ലം ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ന​മ്മു​ടെ കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണി​ത്.

പ​ച്ച​ക്ക​റി​ക​ൾ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, പ​ര​ന്പ​രാ​ഗ​ത വി​ള​ക​ളാ​യ ചേ​ന്പ്, ചേ​ന, കാ​ച്ചി​ൽ, തു​ട​ങ്ങി​യ കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ളും ന​മ്മു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത് തി​രി​ച്ചു​കൊ​ണ്ടു​വ​ന്നേ മ​തി​യാ​കൂ.

സ്വ​യം പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട്

പ​ക്ക​ക്ക​റി കൃ​ഷി​യി​ൽ ഇ​ടു​ക്കി ജി​ല്ല​യെ സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ളി​ഹൗ​സു​ക​ളും വീ​ട്ടു​മു​റ്റ​വും ടെ​റ​സു​മെ​ല്ലാം ഗ്രോ​ബാ​ഗ് കൃ​ഷി​ചെ​യ്യു​ന്ന രീ​തി​യു​മെ​ല്ലാം ഇ​ന്ന് വ്യാ​പ​ക​മാ​യി വ​രി​ക​യാ​ണ്.

അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹ​രി​ത സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രോ​ബാ​ഗു​ക​ൾ ത​യാ​റാ​ക്കി ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്.

വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം

പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം അ​ടു​ത്തി​ടെ ഏ​റി വ​രി​ക​യാ​ണ് കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞാ​ർ സ്വ​ദേ​ശി​നി​യാ​യ വ​നി​താ ക​ർ​ഷ​ക​യാ​ണ് ഏ​ലി​യാ​മ്മ ജോ​സ​ഫ് അ​രീ​ക്കാ​ട്ട്.

മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​യ്ക്കു​ള്ള നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള ഇ​വ​രു​ടെ കൃ​ഷി​യി​ടം ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ വി​ള​ഭൂ​മി​യാ​ണ്.

പ​യ​ർ, പ​ട​വ​ലം പാ​വ​ൽ, വ​ഴു​ത​ന, കോ​വ​ൽ, വെ​ണ്ട, ചീ​ര , ബീ​ൻ​സ്, കു​ന്പ​ള​ങ്ങ എ​ന്നി​വ​യ്ക്ക് പു​റ​മെ ചേ​ന്പ്, ചേ​ന, കാ​ച്ചി​ൽ, മ​ര​ച്ചീ​നി, മ​ഞ്ഞ​ൾ, ഇ​ഞ്ചി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. കൃ​ഷി​ക്കാ​യി പോ​ളി ഹൗ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജൈ​വ​കൃ​ഷി​യു​ടെ വ​ഴി​യെ

ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള സ്ല​റി കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പു​റ​മെ ക​ട​ല​പി​ണ്ണാ​ക്ക്, എ​ല്ലു​പൊ​ടി, ചാ​ണ​കം, വേ​പ്പി​ൻ​പി​ണ്ണാ​ക്ക് എ​ന്നി​വ ചേ​ർ​ത്ത് പു​ളി​പ്പി​ച്ച് ഒ​രു ലി​റ്റ​റി​ന് ഏ​ഴു​ലി​റ്റ​ർ വെ​ള്ളം എ​ന്ന തോ​തി​ൽ ചെ​ടി​ക​ൾ​ക്ക് ഒ​ഴി​ച്ചു​കൊ​ടു​ക്കും. സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തൈ​ക​ളാ​ണ് കൃ​ഷി​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പോ​ളി ഹൗ​സി​ൽ ഹൈ​ബ്രീ​ഡ് ഇ​നം തൈ​ക​ളാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. ഒ​രേ​ക്ക​ർ പാ​ട​ത്ത് നെ​ൽ​കൃ​ഷി​യു​മു​ണ്ട്. ര​ണ്ടേ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും 75 സെ​ന്‍റി​ലെ സ്വ​ന്തം സ്ഥ​ല​ത്തും കൃ​ഷി ചെ​യ്യു​ന്നു. ജൈ​വ​കൃ​ഷി ഉ​ത്പ​ന്ന​ങ്ങ​ളാ​യ​തി​നാ​ൽ ഉ​യ​ർ​ന്ന വി​ല​ല​ഭി​ക്കു​ന്നു​ണ്ട്. പാ​വ​യ്ക്ക, മ​ഞ്ഞ​ൾ, മ​ര​ച്ചീ​നി എ​ന്നി​വ​യി​ൽ നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വ​ർ നി​ർ​മി​ക്കു​ന്നു​ണ്ട്.

ഡാ​മി​ന്‍റെ കു​ളി​ർ​മ​യി​ൽ

ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള കു​ള​മാ​വ്, മു​ത്തി​യു​രു​ണ്ട​യാ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​കൃ​ഷി നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ണ്. കാ​ഞ്ഞി​രം​കു​ന്നേ​ൽ ബി​ന്ദു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പാ​വ​ൽ, പ​യ​ർ, വ​ഴു​ത​ന, പ​ട​വ​ലം, ബീ​ൻ​സ്, കോ​വ​ൽ, വെ​ള്ള​രി, ചീ​ര, ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു. സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തൈ​ക​ളാ​ണ് ന​ടു​ന്ന​തെ​ങ്കി​ലും കീ​ട​ബാ​ധ​മൂ​ലം കൃ​ഷി നാ​ശ​മു​ണ്ടാ​കു​ന്ന​ത് വി​ള​വി​നെ ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ല​പ​ഴു​പ്പ്, കാ​യീ​ച്ച, പു​ഴു​ശ​ല്യം എ​ന്നി​വ​യെ​ല്ലാ​മാ​ണ് ചെ​ടി​ക​ളെ ബാ​ധി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് പ​ച്ച​ക്ക​റി ന​ൽ​കു​ന്ന​ത്. ഇ​തി​ന് പു​റ​മേ നേ​ച്ച​ർ ഫ്ര​ഷ് എ​ന്ന കു​പ്പി​പ്പാ​ലി​ന്‍റെ വി​ത​ര​ണ​ത്തി​നാ​യി വീ​ടു​ക​ളി​ൽ പോ​കു​ന്പോ​ൾ പ​ച്ച​ക്ക​റി​ക​ളും വി​ൽ​ക്കു​ന്ന രീ​തി​യാ​ണ് ഇ​വ​രു​ടേ​ത്.

ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ൾ

ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളു​ടേ​യും കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ളു​ടേ​യും കേ​ദാ​ര​മാ​യ കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ബേ​ജ്, ബീ​ൻ​സ്, കോ​ളി​ഫ്ള​വ​ർ, കൂ​ർ​ക്ക, കാ​ര​റ്റ്, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. 1500 ഓ​ളം ഹെ​ക്ട​ർ സ്ഥ​ല​ത്ത് ഇ​വി​ടെ കൃ​ഷി​യു​ണ്ട്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ​ജീ​വി​ത​മാ​ർ​ഗ​മാ​ണ് ഈ ​കൃ​ഷി. ഒ​ക്ടോ​ബ​ർ - ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ ഒ​രാ​ഴ്ച​യി​ൽ 20 ലോ​ഡ് കൂ​ർ​ക്ക​വ​രെ ഇ​വി​ടെ​നി​ന്ന് ക​യ​റ്റി അ​യയ്​ക്കാ​റു​ണ്ട്. വി​എ​ഫ് പി സി ​കെ, ഹോ​ർ​ട്ടി​കോ​ർ​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ക​ർ​ഷ​ക​രി​ൽ നി​ന്ന് സം​ഭ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സം​ഭ​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ണം ല​ഭി​ക്കാ​ൻ പ​ല​പ്പോ​ഴും കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​താ​യി ക​ർ​ഷ​ക​ർ​ക്ക് പ​രാ​തി​യു​ണ്ട്.

പ്ര​കൃ​തി​ക്ഷോ​ഭ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കീ​ട​ബാ​ധ​യും വി​ല​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും ഉ​ത്പാ​ദ​ന ചെ​ല​വി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​യും കോ​വി​ഡ് -19 മ​ഹാ​മാ​രി​യെ തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക്ഡൗ​ണും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​മെ​ല്ലാം പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി.

തുടരും...