ഇ-​ക്ലാ​സി​ൽ ആ​ശ​ങ്ക വേ​ണ്ട; പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
Wednesday, June 3, 2020 9:45 PM IST
തൊ​ടു​പു​ഴ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ പു​തി​യ പാ​ഠ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും നൽകുന്നത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ചി​ല പ​ഠ​ന സ​ഹാ​യ ഏ​ജ​ൻ​സി​ക​ളും ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ലും പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​തി​ൽ ത്രി​ല്ല​ടി​ച്ചാ​ണ് കൊ​ച്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ. വീ​ട്ടി​ലി​രു​ന്നും ചി​ല സ​ങ്കേ​ത​ങ്ങ​ളി​ൽ ഇ​രു​ന്നും പാ​ഠം പ​ഠി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ല് കു​റ​ച്ചൊ​ന്നു​മ​ല്ല കു​ട്ടി​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​ത്യാ​ഘാ​തം പ​തി​വു​ക​ളെ​ല്ലാം തെ​റ്റി​ച്ച് സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ടി​വി​യു​ടെ​യും ലാ​പ്ടോ​പ്പി​ന്‍റെ​യും സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ​യും ടാ​ബി​ന്‍റെ​യു​മൊ​ക്കെ മു​ന്നി​ലി​രു​ന്ന് ഓ​ണ്‍​ലൈ​ൻ പ​ഠ​നം സാ​ധ്യ​മാ​ക്കു​ക​യാ​ണ്.

ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തെ പ​ല​രും ക​ണ്ടി​രു​ന്ന​തെ​ങ്കി​ലും മൂ​ന്നു​ദി​വ​സം പി​ന്നി​ട്ട​തോ​ടെ പു​തി​യ പ​ഠ​ന​രീ​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും. നി​ല​വി​ൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ക്ലാ​സു​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ നി​ല​വി​ലു​ള്ള പോ​രാ​യ്മ​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച് അ​ധ്യ​യ​നം കൂ​ടു​ത​ൽ ഈ​സി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.


പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ

മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ഏ​റെ വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ട്. അ​തി​നാ​ൽ​ത​ന്നെ ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്താ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​രീ​തി​യു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഓ​രോ സ്കൂ​ളി​ൽ​നി​ന്നും അ​വ​ധി​ക്കാ​ല​ത്തു​ത​ന്നെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത, ചാ​ന​ലി​ന്‍റെ ല​ഭ്യ​ത​കു​റ​വ്, വൈ​ദ്യു​തി ത​ട​സം തു​ട​ങ്ങി ഏ​റെ വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​രി​ടു​ന്ന​ത്. അ​ധ്യാ​പ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം നേ​ര​ത്തെ ല​ഭി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. സ്കൂ​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​ൻ അ​ധ്യാ​പ​ക​ർ​ക്കു ക​ഴി​യാ​ത്ത​തും ബു​ദ്ധി​മു​ട്ടായിരിക്കുകയാണ്.

ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മു​ള്ള കു​ട്ടി​ക​ൾ​പോ​ലും ദി​വ​സ​വും പ​ഠ​ന സം​ബ​ന്ധി​യാ​യി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ലെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. അ​തി​നാ​ൽ നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി പ​ഠി​പ്പി​ക്കു​ന്ന പാ​ഠ​ഭാ​ഗം സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ വീ​ണ്ടും പ​ഠി​പ്പി​ക്കേ​ണ്ടി​വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഏ​കാ​ധ്യാപ​ക സ്കൂ​ളി​ലെ
വി​ദ്യാ​ർ​ഥി​ക​ളും സ്മാ​ർ​ട്ടാ​യി

പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് മു​ഖേ​നെ ആ​രം​ഭി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ഒ​ന്നാ​യ അ​ഞ്ചു​രു​ളി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ​മാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലൂടെ അ​ക്ഷ​ര പ​ഠ​നം തു​ട​ങ്ങി. വൈ​ദ്യു​ത ത​ക​രാ​ർ ചി​ല​പ്പോ​ൾ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഗു​ണം​ചെ​യ്യു​ന്നു​ണ്ട്.

അ​ഞ്ചു​രു​ളി കു​ടി​യി​ലെ ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ല്ലാം സ്മാ​ർ​ട്ടാ​യി ക​ഴി​ഞ്ഞു. വി​ദ്യാ​ഭ്യാ​സം വ​രെ വീ​ടി​നു​ള്ളി​ലെ ടി​വി​യി​ലും കൈ​വി​ര​ൽ തു​ന്പി​ലെ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലൂ​ടെ​യു​മാ​യ​തോ​ടെ കൊ​റോ​ണ​യു​ടെ പാ​ഠം ഒ​രി​ക്ക​ലും ഈ ​കു​ട്ടി​ക​ൾ മ​റ​ക്കി​ല്ല. ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ലെ ഏ​ഴു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തു കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചു​തു​ട​ങ്ങി.

മൂ​ല​മ​റ്റം ഗ​വ​. വൊ​ക്കേ​ഷ​ണ​ൽ ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നേ​സി കു​മാ​റി​നും സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് കു​മാ​റി​നും സ്വ​ന്തം വീ​ട്ടി​ൽ പ​ഠ​നം ന​ട​ക്കി​ല്ല. ഇ​വ​ർ​ക്ക് വീ​ട്ടി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​നി​ല്ല. മ​റ്റൊ​രു വീ​ട്ടി​ലാ​ണ് നേ​സി​യും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്. ഏ​കാ​ധ്യാ​പ​ക സ്കൂ​ളി​ലെ അ​ധ്യാ​പി​ക ശ്യാ​മ​ള അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ​മു​ത​ൽ ഇ​വി​ടെ​യു​ള്ള ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞു. വൈ​ദ്യു​തി ഇ​ട​യ്ക്കി​ടെ മു​ട​ങ്ങു​ന്ന​തി​നാ​ൽ മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി​യാ​ണ് ഭൂ​രി​ഭാ​ഗം പ​ഠ​ന​വും.

ഫ​സ്റ്റ്ബെ​ൽ അ​ടി​ക്കാ​തെ
ആ​ദി​വാ​സി​മേ​ഖ​ല

അ​ടി​മാ​ലി: ഇ​ന്‍റ​ർ​നെ​റ്റും മൊ​ബൈ​ൽ ഫോ​ണും ക​ട​ന്നു​ചെ​ല്ലാ​ത്ത വ​ന​മേ​ഖ​ല​ക​ളി​ൽ കേ​ബി​ളും ഡി​ഷ് ടി​വിയു നി​ല​വി​ലില്ല. മി​ക്ക കു​ടി​ക​ളി​ലും വൈ​ദ്യുതി പോ​ലും എ​ത്താ​ത്ത​തി​നാ​ൽ കു​ടി​ക​ളി​ൽ ഇവ ഇ​ന്നും അ​ന്യ​മാ​ണ്. അ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ഇ​ടു​ക്കി​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ അ​പ്രാ​പ്യ​മാ​യി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫ​സ്റ്റ് ബെ​ൽ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ മു​ഴ​ങ്ങി​യി​ട്ടി​ല്ല. ഇ​ടു​ക്കി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ദേ​വി​കു​ളം താ​ലൂ​ക്കി​ൽ 2218 വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ദി​ന അ​ധ്യ​ായ​നം മു​ട​ങ്ങിയിരുന്നു.

ക​ണ്ണം​പ​ടി​യി​ലെ കു​ട്ടി​ക​ൾ
സ്കൂ​ളി​ൽ ഇ​രു​ന്നു പ​ഠി​ക്കും
ഓ​ണ്‍ ലൈ​ൻ പാ​ഠ​ങ്ങ​ൾ

ഉ​പ്പു​ത​റ: ക​ണ്ണം​പ​ടി ആ​ദി​വാ​സി കുടി​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ങ്ങി. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യാ​ണ് ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ കേ​ര​ള​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ണ്ണം​പ​ടി ആ​ദി​വാ​സി കു​ടി​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ങ്ങി​യി​രു​ന്നി​ല്ല. ഇ​ന്‍റ​ർനെ​റ്റ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തും വീ​ടു​ക​ളി​ൽ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഡി​ഷ് ആ​ന്‍റി​ന നെ​റ്റ് വ​ർ​ക്കി​ൽ വി​ക്ടേ​ഴ്സ് ചാ​ന​ൽ ല​ഭി​ക്കാ​ത്ത​തു​മാ​യി​രു​ന്നു തി​രി​ച്ച​ടി​യാ​യ​ത്.

ഇ​വ​രു​ടെ ദു​ര​വ​സ്ഥ പു​റ​ത്തു​വ​ന്ന​തോ​ടെ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പെ​ൻ ഡ്രൈ​വി​ലാ​ക്കി ലാ​പ് ടോ​പ്പി​ലും ടി​വി​യി​ലും ഉപയോഗിച്ചാണ് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി സ​മ​ഗ്രശി​ക്ഷ കേ​ര​ള സ്കൂ​ളി​നാ​യി ഒ​രു ടി​വി ന​ൽ​കു​ക​യും ചെ​യ്തു. ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​വി​ടെ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ക​ണ്ണം​പ​ടി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മ​ല്ല ക​ണ്ണം​പ​ടി​യി​ൽ​നി​ന്നും മ​റ്റു സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​മി​വി​ടെ സൗ​ക​ര്യ​മൊ​രുക്കി​യി​ട്ടു​ണ്ട്.
ഇവിടെ 150 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​തി​ൽ 80 കു​ട്ടി​ക​ൾ​ക്കാ​ണ് പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന​ത്. ടൈം​ടേ​ബി​ൾ പ്ര​കാ​രം കു​ട്ടി​ക​ളെ സ​കൂ​ളി​ലെ​ത്തി​ക്കാ​ൻ എ​സ്എ​സ്കെ പ്ര​മോ​ട്ട​ർ സ്ഥി​ര​മാ​യി സ്കൂ​ളി​ലു​ണ്ട്. പ​ഠ​ന സൗ​ക​ര്യം സ്കൂ​ളി​ൽ ല​ഭി​ച്ച​തോ​ടെ കു​ട്ടി​ക​ളും വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്. മു​ഖാ​വ​ര​ണം ധ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​രു​ത്തി​യു​മാ​ണ് കു​ട്ടി​ക​ൾ ക്ലാ​സ്റൂ​മി​ൽ ഇ​രി​ക്കു​ന്ന​ത്. ഏ​ഴു കു​ടി​ക​ളി​ലു​ള്ള കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

അതിജീവിക്കാൻ
ശ്ര​മം

മൂ​ല​മ​റ്റം:​പ്രാ​രം​ഭ ദ​ശ​യി​ൽ ഏ​റെ പോ​രാ​യ്മ​ക​ളോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ മു​ന്നേ​റു​ന്ന​ത്.​ഇ​ന്‍റ​ർ​നെ​റ്റ് ത​ക​രാ​റും വൈ​ദ്യു​തി ത​ട​സ​വും സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ അ​ഭാ​വ​വും,സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​കു​റ​വു​മെ​ല്ലാം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഏ​റെ വ​ല​യ്ക്കു​ന്നു​ണ്ട്.​

തൊ​ടു​പു​ഴ,അ​റ​ക്കു​ളം എ​ഇ ഓ​ഫീ​സി​നു​കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കി​ട്ടാ​തെ വ​ന്ന​തോ​ടെ ഫോ​ട്ടോ കോ​പ്പി എ​ടു​ക്കേ​ണ്ടി​വ​രു​ന്ന​തും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ക​ഴി​യു​ന്ന മു​റ​യ്ക്ക് ത​ട​സം മ​റി​ക​ട​ക്കാ​നാ​ണ് ഓ​രോ പ്ര​ദേ​ശ​ത്തെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും ശ്ര​മി​ച്ചു​വ​രു​ന്ന​ത്.​അ​തേ സ​മ​യം സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ വ​ള​രെ നേ​ര​ത്തെ ത​ന്നെ ഒ​രു​ക്കം തു​ട​ങ്ങി​യ​തി​നാ​ൽ വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് മു​ന്നേ​റു​ന്ന​ത്.

അ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ സ്മാ​ർ​ട്ട് ടി​വി​യും
ഡി​ഷ് ക​ണ​ക്ഷ​നും ന​ൽ​കി

തൊ​ടു​പു​ഴ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ആ​ദി​വാ​സി ഉൗ​രു​ക​ളി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​ൽ-​അ​സ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സു​മാ​യി ചേ​ർ​ന്ന് 10 സ്മാ​ർ​ട്ട് ടി​വി​യും ഡി​ഷ് ക​ണ​ക്ഷ​നു​ക​ളും ന​ൽ​കി.

അ​ൽ-​അ​സ​ർ ഗ്രൂ​പ്പ് എം​ഡി കെ.​എം. മി​ജാ​സ് ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.