ഇ​ട​വെ​ട്ടി​ച്ചി​റ​യി​ൽ പ​ച്ച​പ്പ് പ​ക​ർ​ന്ന് ആ​യി​ര​ത്തോ​ളം ഫലവൃ​ക്ഷ​ങ്ങ​ൾ
Thursday, June 4, 2020 9:32 PM IST
തൊടു​പു​ഴ: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ നാ​ടി​നു മാ​തൃ​ക​യാ​കു​ക​യാ​ണ് ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ. എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ​രെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത്. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തൈ​ക​ൾ ന​ടു​ന്ന​തു മാ​ത്ര​മ​ല്ല ഇ​വ​ർ പ​തി​വാ​യി ചെ​യ്തു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളാ​യി വാ​ർ​ഡി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് അ​വി​ട​ങ്ങ​ളി​ൽ വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് സം​ര​ക്ഷി​ച്ച് പോ​രു​ന്ന മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വി​ടെ ന​ട​ന്നു വ​രു​ന്ന​ത്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​രു​ന്നു 38 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഇ​ട​വെ​ട്ടി വ​നം. എം​വി​ഐ​പി ക​നാ​ൽ റോ​ഡി​ലൂ​ടെ മൂ​ക്ക് പൊ​ത്താ​തെ ന​ട​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു.

ഏ​ഴു ദി​വ​സം 1000 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഇ​വി​ടെ നി​ന്നും മാ​ലി​ന്യം നീ​ക്കം ചെ​യ്ത​ത്. പി​ന്നീ​ട് ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​വി​ടം ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​ണ്. കൂ​ടാ​തെ വ​റ്റി വ​ര​ണ്ടുകി​ട​ന്ന ഇ​ട​വെ​ട്ടി​ച്ചി​റ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വെ​ള്ളം നി​റ​ച്ച് സം​ര​ക്ഷി​ക്കു​ന്നു​മു​ണ്ട്. ആ​യി​ര​ത്തോ​ളം വൃ​ക്ഷ തൈ​ക​ളാ​ണ് ഇ​വി​ടെ ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​ത്. ക​ണി​ക്കൊ​ന്ന, ആ​ര്യ​വേ​പ്പ്, പേ​ര, നെ​ല്ലി, കു​ടം​പു​ളി, കൂ​വ​ളം, ഞാ​വ​ൽ, ഇ​ല​ഞ്ഞി, പൂ​വാ​ക, മ​ണി​മ​രു​ത് , വെ​ട്ടി, മു​ള്ളാ​ത്ത തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വൃ​ക്ഷ തൈ​ക​ളാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ഇ​ട​വെ​ട്ടി​ച്ചി​റ​യു​ടെ ചു​റ്റും തെ​ങ്ങി​ൻ തൈ​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും ന​ട്ടു പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കി വി​ജ​യി​ച്ച വൃ​ക്ഷ​ത്തൈ പ​രി​പാ​ല​നം വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പിക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് ഇ​ന്ന് പ​രി​സ്തി​ഥി ദി​ന​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മു​ൻ​വാ​ർ​ഡം​ഗം ടി.​എം.​മു​ജീ​ബ് പ​റ​ഞ്ഞു.

ഇ​തി​നാ​യി വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി​യ തെ​ങ്ങി​ൻ തൈ​ക​ളും മ​റ്റ് ഫ​ല​വൃ​ക്ഷ തൈ​ക​ളും മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലും​വി​ത​ര​ണം ചെ​യ്യും.