ടി​വി ച​ല​ഞ്ചു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി
Thursday, June 4, 2020 9:34 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​ദി​വാ​സി മേ​ഖ​ല ഉ​ൾ​പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ചെ​യ​ർ​മാ​നാ​യു​ള​ള ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ​വ​ഴി ടി​വി ച​ല​ഞ്ച് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​ട​മ​ല​ക്കു​ടി ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ലെ പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ൽ ടി​വി സ്ഥാ​പി​ച്ചു​ന​ൽ​കു​വാ​ൻ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ട്രൈ​ബ​ൽ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​കി​യ​താ​യി എം​പി അ​റി​യി​ച്ചു.
കൊ​ലു​ന്പ​ൻ കോ​ള​നി, അ​ടി​മാ​ലി, വ​ട്ട​മേ​ട്, പെ​രും​കാ​ല, പൈ​നാ​വ് അ​ന്പ​ത്തി​യാ​റ് കോ​ള​നി എ​ന്നീ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി ടി​വി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ലാ​പ്ടോ​പ്, ടാ​ബ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, നെ​റ്റ് സെ​റ്റ​ർ എ​ന്നി​വ ന​ൽ​കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ എം​പി​യു​ടെ ഓ​ഫീ​സി​ലോ ഫേൗ​ണ്ടേ​ഷ​നി​ലോ അ​റി​യി​ക്ക​ണം.
പൈ​നാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ത​ടി​യം​പാ​ട് വേ​ങ്ങ​ത്താ​ന​ത്ത് ഗി​രീ​ഷി​ന്‍റെ മ​ക​ൾ അ​ള​ക​ന​ന്ദ​ക്ക് ചെ​റു​തോ​ണി ടൗ​ണി​ലെ വ്യാ​പാ​രി സൂ​ര്യ ജോ​സ് ന​ൽ​കി​യ ടാ​ബ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി വി​ത​ര​ണം​ചെ​യ്തു. എം​പി​യു​ടെ ചെ​റു​തോ​ണി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. ഉ​സ്മാ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, റോ​യി കൊ​ച്ചു​പു​ര, സി.​പി. സ​ലിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.