വാ​ഗ​മ​ണ്‍ റൂ​ട്ടി​ൽ ഹ​രി​ത ചെ​ക്ക്പോ​സ്റ്റു​ക​ൾ
Thursday, June 4, 2020 9:34 PM IST
ഇ​ടു​ക്കി: ഏ​ല​പ്പാ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തും ഹ​രി​ത​കേ​ര​ള​വും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ’വ​ഴി​കാ​ട്ടാ​ൻ വാ​ഗ​മ​ണ്‍ പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് ഹ​രി​ത ചെ​ക്ക്പോ​സ്റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ടൗ​ണി​ലെ ചെ​ക്ക്പോ​സ്റ്റ് ഏ​ല​പ്പാ​റ​യി​ൽ ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും.
കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും തേ​ക്ക​ടി ക​ണ്ട് മ​ട​ങ്ങു​ന്ന​വ​രു​മെ​ല്ലാം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലാ​ണ് ഏ​ല​പ്പാ​റ ഹ​രി​ത ചെ​ക്ക് പോ​സ്റ്റ്.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​യി​ലാ​ണ് ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​നാ അം​ഗ​ങ്ങ​ൾ​ക്കാ​ണ് ചെ​ക്ക് പോ​സ്റ്റി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല. ചെ​ക്ക് പോ​സ്റ്റി​ൽ ഗ്രീ​ൻ കൗ​ണ്ട​റു​ക​ളും ഉ​ട​ൻ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും.
വ​ട്ട​പ്പ​താ​ൽ, പു​ള്ളി​ക്കാ​നം, വാ​ഗ​മ​ണ്‍ (വ​ഴി​ക്ക​ട​വ്), ചെ​മ്മ​ണ്ണ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു നാ​ലു ഹ​രി​ത ചെ​ക്ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
ചെ​ക്ക് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ണ്ണ​മ്മ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
വ​ഴി​കാ​ട്ടാ​ൻ വാ​ഗ​മ​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​വും ഏ​ല​പ്പാ​റ​യി​ൽ ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് രാ​വി​ലെ 10-ന് ​ന​ട​ക്കും.