വൈ​സ് പ്ര​സി​ഡ​ന്‍റി​നു മ​ർ​ദ​നം; ബ​ന്ധു​വി​നെ അ​റ​സ്റ്റു​ചെ​യ്തു
Thursday, June 4, 2020 9:34 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ൻ​രാ​ജി​നേ​യും ഭാ​ര്യ ക​വി​ത​യേ​യും വീ​ട്ടി​ൽ​ക​യ​റി മ​ർ​ദി​ച്ച കേ​സി​ൽ ബ​ന്ധു​വാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ർ​ശ​നാ​ട് സ്വ​ദേ​ശി​യും ശി​വ​ൻ​രാ​ജി​ന്‍റെ ബ​ന്ധു​വു​മാ​യ ര​മേ​ശ് (28)നെ​യാ​ണ് മ​റ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
ര​മേ​ശി​നെ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ​വ​ച്ചും ആ​ശു​പ​ത്രി​യി​ൽ​വ​ച്ചും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കോ​വി​ൽ​ക​ട​വ് പ​ത്ത​ടി​പാ​ലം സ്വ​ദേ​ശി രാ​ജ(25)​യേ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​ടും​ബ​വ​സ്തു സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​മേ​ശി​നെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.