ഇ​ടു​ക്കി താ​ലൂ​ക്കി​ൽ​നി​ന്നും ഇ​ന്ന​ലെ മ​ട​ങ്ങി​യ​ത് 160-ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ
Thursday, June 4, 2020 9:36 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി താ​ലൂ​ക്കി​ൽ​നി​ന്നും 160 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​ത്തി​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നും പാ​സ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ശ്ര​മി​ക് ട്രെ​യി​നു​ക​ളു​ടെ ല​ഭ്യ​ത പ​രി​ശോ​ധി​ച്ചാ​ണ് ഇ​വ​രെ മ​ട​ക്കി അ​യ​ക്കു​ന്ന​ത്. ഇ​ന്ന​ലെ ് ഇ​ടു​ക്കി താ​ലൂ​ക്കി​ൽ​നി​ന്നും ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​ണ് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്.
തോ​ട്ടം മേ​ഖ​ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള ഇ​വ​രെ ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ എ​ത്തി​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. യാ​ത്ര​യി​ൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ര​ത്തെ ഒ​രു​ക്കി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്നും വൈ​കു​ന്നേ​രം ആ​റി​ന് ട്രെ​യി​ൻ ജാ​ർ​ഖ​ണ്ഡി​ലേ​ക്കു പു​റ​പ്പെ​ട്ടു.
ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യ്സ​ണ്‍ ജോ​ർ​ജ്, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ്റ് ലി ​പി. ജോ​ണ്‍, ക​ട്ട​പ്പ​ന, ത​ങ്ക​മ​ണി, വ​ണ്ട​ൻ​മേ​ട് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്ര​യ്ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​മാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്നു​ള്ള യാ​ത്രാ​ചെ​ല​വു വ​ഹി​ക്കു​ന്ന​ത് സ്വ​ദേ​ശ സം​സ്ഥാ​ന​ങ്ങ​ളാ​ണ്.

89 ജാ​ർ​ഖ​ണ്ഡു​കാ​ർ
നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ​നി​ന്നും ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ 89 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി. തി​രി​കെ മ​ട​ങ്ങാ​നാ​യി ര​ജി​സ്റ്റ​ർ​ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഏ​കോ​പ​ന​ത്തി​ൽ ര​ണ്ട് കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​യി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.
കേ​ര​ള​ത്തി​ൽ​നി​ന്നും ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി 91 പേ​രാ​ണ് താ​ലൂ​ക്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ലു​വ​യി​ൽ​നി​ന്നും പ്ര​ത്യേ​ക തീ​വ​ണ്ടി അ​നു​വ​ദി​ച്ച​തോ​ടെ ര​ജി​സ്റ്റ​ർ​ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളോ​ട് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ എ​ത്താ​ൻ റ​വ​ന്യു അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത 20 തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം ചെ​ല​വി​ൽ ഉ​ച്ച​യോ​ടെ ആ​ലു​വ​യി​ൽ എ​ത്തി.
നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കോ​ഫീ​സി​ൽ എ​ത്തി​യ 71 പേ​രി​ൽ 69 പേ​രെ​യാ​ണ് കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​നി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​രെ യാ​ത്ര​യ്ക്ക് അ​നു​വ​ദി​ച്ചി​ല്ല.
താ​ലൂ​ക്ക് ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട 69 പേ​ർ​ക്കും ഡി​എം​ഒ​യു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഭ​ക്ഷ​ണ​പ്പൊ​തി​യും ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. രാ​വി​ലെ 11.45-ഓ​ടെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും പു​റ​പ്പെ​ട്ടു. ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ ബ​സു​ക​ൾ ഫ്ളാ​ഗോ​ഫ് ചെ​യ്തു. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​നോ​ദ്, അ​ർ​ജു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.