ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് മ​രു​ന്നു​മാ​യി കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്നെ​ത്തി
Thursday, June 4, 2020 9:36 PM IST
നെ​ടു​ങ്ക​ണ്ടം: വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക്ക് മ​രു​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ബ​ന്ധു​ക്ക​ൾ വ​ന​പാ​ത​യി​ലൂ​ടെ ന​ട​ന്ന് രാ​മ​ക്ക​ൽ​മേ​ട്ടി​ൽ എ​ത്തി. വ​ണ്ടി​പ്പെ​രി​യാ​ർ 62-ാം മൈ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​യാ​ണ് മ​രു​ന്നു​ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​മാ​യി സ്ത്രീ ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ രാ​മ​ക്ക​ൽ​മേ​ട്ടി​ൽ എ​ത്തി​യ​ത്.
വ​ണ്ടി​പ്പെ​രി​യാ​റി​ൽ​നി​ന്നും ബ​സ് മാ​ർ​ഗം തൂ​ക്കു​പാ​ല​ത്തും ഓ​ട്ടോ​റി​ക്ഷ​യി​ൽ രാ​മ​ക്ക​ൽ​മേ​ട്ടി​ലും എ​ത്തി​യ യു​വാ​വ് ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ൽ നാ​ട്ടു​കാ​ർ വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​യെ ത​ട​ഞ്ഞു​വെ​ക്കു​ക​യും പോ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യി​ല്ല. പി​ന്നീ​ട് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി​ജി​മോ​ൾ വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വം വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ക്കു​ക​യും ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് ഇ​യാ​ളെ തി​രി​കെ വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്ക് അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.
സ്ത്രീ​യും കു​ട്ടി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് വ​ന​പാ​ത​യി​ലൂ​ടെ രാ​മ​ക്ക​ൽ​മേ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചി​ല ഗു​ളി​ക​ക​ളും പ​ല​ച​ര​ക്ക് സാ​ധ​ങ്ങ​ളു​മാ​ണ് ഇ​വ​ർ വ​ണ്ടി​പ്പെ​രി​യാ​റി​ൽ​നി​ന്ന് എ​ത്തി​യ വ്യ​ക്തി​ക്ക് കൈ​മാ​റി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ ആ​ളു​ക​ൾ തി​രി​കെ മ​ട​ങ്ങു​ക​യും ചെ​യ്തു.
കേ​ര​ള​ത്തി​ൽ ഉ​ള്ള​യാ​ളു​മാ​യി ഇ​വ​ർ സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​മാ​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​തി​നു ത​യാ​റാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.