ഏ​ല​ക്കാ ലേ​ലം: വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്
Thursday, June 4, 2020 9:36 PM IST
ക​ട്ട​പ്പ​ന: ഏ​ല​ക്കാ ലേ​ലം പു​ന​രാ​രം​ഭി​ച്ച​തി​നേ​തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ ന​ട​ന്ന കു​മ​ളി സ്പൈ​സ് മോ​റി​ന്‍റെ ഏ​ല​ക്കാ ലേ​ല​ത്തി​ൽ 12000 കി​ലോ​ഗ്രാം വി​ൽ​പ​ന ന​ട​ന്നു. 1617.51 രൂ​പ​യാ​ണ് ശ​രാ​ശ​രി വി​ല ല​ഭി​ച്ച​ത്. 2193 രൂ​പ​യാ​ണ് കൂ​ടി​യ വി​ല ല​ഭി​ച്ച​ത്.
പ​തി​വു കു​റ​ഞ്ഞ​തും വ്യാ​പാ​രി​ക​ളു​ടെ കു​റ​വു​മാ​ണ് വി​ല​യി​ൽ നേ​രി​യ മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ബോ​ഡി​യി​ൽ ന​ട​ന്ന ഏ​ല​ക്ക ലേ​ല​ത്തി​ൽ 18957 കി​ലോ​ഗ്രാ​മാ​ണ് വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ചി​രു​ന്ന​ത്. ശ​രാ​ശ​രി 1850.89 രൂ​പ വി​ല ല​ഭി​ച്ചു. 2573 രൂ​പ​യാ​യി​രു​ന്നു കൂ​ടി​യ വി​ല. ഇ​ന്ന് ബോ​ഡി​യി​ലാ​ണ് ലേ​ലം. സു​ഗ​ന്ധ​ഗി​രി ക​ന്പ​നി​യു​ടേ​താ​ണ് ലേ​ലം.