ലീ​ന​യ്ക്ക് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ആ​ഘോ​ഷ​മ​ല്ല, ത​പ​സ്യ​യാ​ണ്
Friday, June 5, 2020 9:58 PM IST
ചെ​റു​തോ​ണി: ലീ​ന രാ​ജു​വി​ന് എ​ല്ലാ ദി​വ​സ​വും പ​രി​സ്ഥി​തി ദി​ന​ങ്ങ​ളാ​ണ്. ആ​ഗോ​ള പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് എ​ല്ലാ​വ​രും വി​ത്തും തൈ​ക​ളും കൈ​ക്കോ​ട്ടു​മാ​യി പ​ത്ര​ങ്ങ​ളി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ത്ര​ങ്ങ​ളും വാ​ർ​ത്ത​ക​ളും ന​ല്കി പ്ര​സി​ദ്ധി​നേ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ലീ​ന പ​രി​സ്ഥി​തി ദി​ന​മാ​യി ഒ​രു​ദി​വ​സം മാ​ത്രം ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റ​ല്ല.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ആ​രു​ടേ​യും പ്ര​ശം​സ​യാ​ഗ്ര​ഹി​ക്കാ​തെ കീ​രി​ത്തോ​ട്ടി​ലു​ള്ള ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് അ​പൂ​ർ​വ​യി​നം ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളും ഫ​ല​വൃ​ക്ഷ​തൈ​ക​ളും ന​ട്ട് നി​ശ​ബ്ദ മാ​തൃ​ക​യാ​കു​ക​യാ​ണ്. വൈ​ദ്യു​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ രാ​ജു​വാ​ണ് ലീ​ന​യു​ടെ ഭ​ർ​ത്താ​വ്.
എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ലീ​ന​യ്ക്ക് ക​രു​ത്തും പ്രോ​ത്സാ​ഹ​ന​വും ഇ​ദ്ദേ​ഹ​മാ​ണ്.

വേ​ദ​ങ്ങ​ളി​ലും ഉ​പ​നി​ഷ​ത്തു​ക​ളി​ലും മാ​ത്രം നാം ​വാ​യി​ക്കു​ക​യും കേ​ൾ​ക്കു​ക​യും പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ള്ള പ​ല പാ​ര​ന്പ​ര്യ വൈ​ദ്യ​ൻ​മാ​ർ​ക്കു​പോ​ലും അ​റി​യാ​ത്ത അ​പൂ​ർ​വ​യി​നം നൂ​റു​ക​ണ​ക്കി​ന് ഒൗ​ഷ​ധ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ലീ​ന​യു​ടെ പു​ര​യി​ട​ത്തി​ലു​ണ്ട്. വ​ള്ളി​യു​ഴ​ഞ്ഞ​യും കൊ​ട്ട​വും പൂ​തി​യു​രു​ത്തി​യും പ​ട​ത്താ​ളി​യും തു​ട​ങ്ങി പേ​രു​പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത​ത്ര ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളാ​ണ് ലീ​ന പ​രി​പാ​ലി​ക്കു​ന്ന​ത്.

കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ത​ന്‍റെ പി​താ​വി​ൽ​നി​ന്നാ​ണ് വൈ​ദ്യ​ത്തേ​യും ഒൗ​ഷ​ധ​ച്ചെ​ടി​ക​ളേ​യും​കു​റി​ച്ച് ലീ​ന തി​രി​ച്ച​റി​ഞ്ഞ​ത്. പ​നം​കൂ​ട്ടി​യി​ലെ പ​ച്ച​ക്ക​റി പാ​പ്പ​ച്ച​ൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ലീ​ന​യു​ടെ പി​താ​വി​ന് ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന് കാ​ട്ടു​തേ​നും ഒൗ​ഷ​ധ​ങ്ങ​ളും സ​മാ​ഹ​രി​ച്ചു വി​ൽ​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു. ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​വ​രു​ടെ ത​ന​ത് ശൈ​ലി​യും ചി​കി​ത്സാ​രീ​തി​യും സ്വാ​യ​ത്ത​മാ​ക്കി​യ ത​ന്‍റെ പി​താ​വ് പി​ന്നീ​ട് ന​ല്ലൊ​രു നാ​ട്ടു​വൈ​ദ്യ​നാ​യി മാ​റി.

ബാ​ല്യം​മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഒൗ​ഷ​ധ- ഫ​ല വൃ​ക്ഷ​ങ്ങ​ളേ​ക്കു​റി​ച്ചും ചി​കി​ത്സ​യേ​ക്കു​റി​ച്ചും ലീ​ന അ​റി​വു​നേ​ടി. ആ​യു​ർ​വേ​ദ ചി​കി​ത്സാ​രം​ഗ​ത്ത് ത​ല​മു​റ​ക​ളാ​യി പ​ക​ർ​ന്നു​കി​ട്ടി​യ ക​ഴി​വു​ക​ൾ മ​ക്ക​ളാ​യ ആ​തി​ര വി​ജ​യ​ല​ക്ഷ്മി​യും ആ​ർ​ച്ച​യും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബാ​ല്യ​ത്തി​ൽ​ത​ന്നെ ന​ല്ല വി​ഷ​ചി​കി​ത്സ​ക​രാ​ണ് ഇ​രു​വ​രും.

നി​ര​വ​ധി ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന ലീ​ന മ​രു​ന്നി​നാ​യി ചെ​ടി​ക​ളും പൂ​ക്ക​ളും കാ​യ്ക​ളും ആ​വ​ശ്യ​പ്പെ​ട്ട് വ​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത്തു​ക​ളും സ​സ്യ​ങ്ങ​ളും ന​ൽ​കാ​റു​ണ്ട്.