കാ​ലി​ട​റാ​തെ സീ​ജ നെ​യ്തെ​ടു​ത്ത​ത് ജീ​വി​ത​ വി​ജ​യ​ത്തി​ന്‍റെ ഇ​ഴ​ക​ൾ
Tuesday, June 30, 2020 9:46 PM IST
ജി​ജോ രാ​ജ​കു​മാ​രി

ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളെ​യും ദു​രി​ത​ങ്ങ​ളെ​യും നേ​രി​ട്ട് വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ വീ​ട്ട​മ്മ​യാ​ണ് സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ ചേ​ല​പ്പ​റ​ന്പി​ൽ സീ​ജ ബാ​ബു. സ്വ​ന്തം കാ​ലി​
ൽ നി​ൽ​ക്കാ​ൻ ഒ​രു തൊ​ഴി​ൽ എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു സീ​ജ​യു​ടെ സ്വ​പ്നം. ആ​ദ്യം വീ​ട്ടി​ലി​രു​ന്നാ​യി​രു​ന്നു ത​യ്യ​ൽ. പി​ന്നീ​ട് ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് ത​യ്യ​ൽ യൂ​ണി​റ്റാ​രം​ഭി​ച്ചു.

ഇ​ത് വി​പു​ലീ​ക​രി​ച്ച് ടെ​ക്സ്റ്റെ​ൽ ഷോ​പ്പും തു​ട​ർ​ന്ന് കന്പ്യൂട്ട​ർ ഡി​സൈ​നിം​ഗ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​യി മാ​റു​ക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്തി​ന്‍റെ ട്രാ​ക്ട​ർ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ബാ​ബു​വും സീ​ജ​യും ചേ​ർ​ന്ന് സ്വ​യം തൊ​ഴി​ൽ സം​രം​ഭം തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ട്രാ​ക്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് മ​ര​ണ​മ​ട​ഞ്ഞു. പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ട് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളെ​യു​മാ​യി സീ​ജ​യു​ടെ ജീ​വി​തം വ​ഴി​മു​ട്ടി.

വ​ഴി​മു​ട്ടി​യി​ട്ടും പ​ത​റാ​തെ

ഭ​ർ​ത്താ​വി​ന്‍റെ വേ​ർ​പാ​ടോ​ടെ സീ​ജ​യു​ടെ ജീ​വി​തം വീ​ടി​ന്‍റെ നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ലൊ​തു​ങ്ങി. അ​കാ​ല​ത്തി​ലു​ള്ള ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്ന് സീ​ജ മോ​ചി​ത​യാ​കു​ന്ന​ത് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ സാ​ന്ത്വ​ന​വും പ്ര​ചോ​ദ​ന​വു​മാ​ണ് ത​യ്യ​ൽ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ സീ​ജ​യ്ക്ക് ക​രു​ത്തു പ​ക​ർ​ന്ന​ത്. ഇ​ന്ന് ഈ ​യൂ​ണി​റ്റി​ൽ 18 സ്ത്രീ​ക​ൾ സ്ഥി​ര​മാ​യി തൊ​ഴി​ൽ ചെ​യ്ത് ഉ​പ​ജീ​വ​ന മാ​ർ​ഗം നേ​ടു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി കന്പ്യൂ​ട്ട​റൈ​സ്ഡ് ഡി​സൈ​നിം​ഗ് വ​ർ​ക്കു​ക​ളും ചെ​യ്തു വ​രു​ന്നു​ണ്ട്. സ്റ്റോ​ണ്‍ വ​ർ​ക്ക്, മി​റ​ർ, ഹാ​ൻ​ഡ് വ​ർ​ക്ക് എ​ന്നി​വ​യും ചെ​യ്തുവരുന്നു.

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളോ​ടെ ഷോ​പ്പ് വി​പു​ലീ​ക​രി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​വീ​ട്ട​മ്മ. വി​വാ​ഹ​ങ്ങ​ൾ, ക​ലോ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ഡി​സൈ​നിം​ഗു​ക​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. മ​ക്ക​ളാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണേ​ന്ദു​വും പ​ത്താം ക്ലാ​സു​കാ​രി​യാ​യ കൃ​ഷ്ണ​പ്രി​യ​യു​മാ​ണ് പ​ർ​ച്ചേ​സി​നും ഡി​സൈ​ൻ വ​ർ​ക്കി​ലും വി​ല്പന​യി​ലും സീ​ജ​യ്ക്ക് താ​ങ്ങും ത​ണ​ലു​മാ​കു​ന്ന​ത്.

ക​ല​യോ​ടും മ​മ​ത

2017-ൽ ​ഇ​ടു​ക്കി​യി​ലെ മി​ക​ച്ച വ​നി​താ സം​രം​ഭ​കയ്ക്കു​ള്ള പു​ര​സ്ക്കാ​രം സീ​ജ​യെ തേ​ടി എ​ത്തി​യി​രു​ന്നു.

ബി​സി​ന​സി​നി​ട​യി​ലും ക​ല​യു​മാ​യു​ള്ള ഹൃ​ദ​യ ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​നും സീ​ജ ത​യാ​റാ​യി​രു​ന്നി​ല്ല. ആ ​ബ​ന്ധ​മാ​ണ് കൃ​ഷ്ണ നാ​ട്യ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് ആ​ന്‍റ് മ്യൂ​സി​ക് എ​ന്ന സ്ഥാ​പ​നം ആ​രം​ഭി​ക്കാ​ൻ പ്രേ​ര​ണ​യാ​യ​ത്.​ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​നോ​ട് ചേ​ർ​ന്നു​ള്ള മു​റി​യി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​പു​റ​മെ നി​ന്നു​ള്ള അ​ധ്യാ​പ​ക​രാ​ണ് ഇ​വി​ടെ പ​ഠി​പ്പി​ക്കു​ന്ന​ത്.

സം​ഗീ​തം , നൃ​ത്തം, വ​യ​ലി​ൻ, കീ​ബോ​ർ​ഡ് എ​ന്നി​വ​യാ​ണ് ഇ​വി​ടെ അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്. 45ഓ​ളം പേ​ർ ഇ​വി​ടെ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് മൂ​ലം മാ​സ​ങ്ങ​ളോ​ളം സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ട​പ്പോ​ഴും ല​ഭി​ച്ച ചെ​റി​യ വ​ർ​ക്കു​ക​ൾ ജോ​ലി​ക്കാ​രാ​യ 18 പേ​ർ​ക്കും വീ​തി​ച്ച് ന​ൽ​കി ക​രു​ത​ലി​ന്‍റെ പാ​ഠം ഇ​വ​ർ ജീ​വി​ത​പ്ര​മാ​ണ​മാ​ക്കി മാ​റ്റി. പു​ഞ്ചി​രി തൂ​കു​ന്ന മു​ഖ​ഭാ​വ​ത്തോ​ടെ ഏ​വ​രോ​ടും ഇ​ട​പ​ഴ​കു​ന്ന ന​യ​ചാ​തു​രി​യാ​ണ് സീ​ജ​യു​ടെ വി​ജ​യ​മ​ന്ത്രം.
തുടരും...