ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​നം
Tuesday, June 30, 2020 9:47 PM IST
ഇ​ടു​ക്കി:​കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ,ലാ​ബ് ടെ​ക്നീ​ഷ്യ​ൻ,സ്റ്റാ​ഫ് ന​ഴ്സ് എ​ന്നീ ത​സ്തി​ക​ക​ളി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തും.​
സ്റ്റാ​ഫ് ന​ഴ്സി​ന് പ്ല​സ് ടു, ​ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച ജി​എ​ൻ​എം അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പാ​സാ​യി​രി​ക്ക​ണം.​കേ​ര​ള ന​ഴ്സ​സ് മി​ഡ്വൈ​ഫ്സ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സ​ലി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും വേ​ണം.​ഡ​യാ​ലി​സി​സി​ലും ഐ​സി​യു​വി​ലും പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ട്.​റേ​ഡി​യോ​ഗ്രാ​ഫ​ർ ത​സ്തി​ക​യ്ക്ക് പ്ല​സ്ടു,ര​ണ്ടു​വ​ർ​ഷ​ത്തെ ഗ​വ.​അം​ഗീ​കൃ​ത റേ​ഡി​യോ​ള​ജി​സ്റ്റ് ടെ​ക്നോ​ള​ജി ഡി​പ്ലോ​മ കോ​ഴ്സ് പാ​സാ​യി​രി​ക്ക​ണം.​ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യ്ക്ക് പ്ല​സ്ടു​വും ബി​എ​സ്‌​സി,എം​എ​ൽ​ടി യോ​ഗ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ഡി​എം​എ​ൽ​റ്റി ഉ​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. റേ​ഡി​യോ​ഗ്രാ​ഫ​ർ നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റം ആ​ശു​പ​ത്രി ഓ​ഫീ​സി​ൽ നി​ന്നും ജൂ​ലൈ ഒ​ന്നു​വ​രെ​യും സ്റ്റാ​ഫ് ന​ഴ്സിം​ഗ്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ എ​ന്നീ ത​സ്തി​ക​ക​ൾ​ക്ക് ജൂ​ലൈ ര​ണ്ടു​വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ല​ഭി​ക്കും. സ്റ്റാ​ഫ് ന​ഴ്സ് നി​യ​മ​ന​ത്തി​നു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ജൂ​ലൈ മൂ​ന്നി​നും മ​റ്റു​ള്ള​വ​യു​ടെ ജൂ​ലൈ ര​ണ്ടി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി ല​ഭി​ക്ക​ണം.​റേ​ഡി​യോ​ഗ്രാ​ഫ​ർ,ലാ​ബ് ടെ​ക്നീ​ഷ്യ​ൻ എ​ന്നി​വ​യു​ടെ ഇ​ന്‍റ​ർ​വ്യൂ ജൂ​ലൈ മൂ​ന്നി​നും സ്റ്റാ​ഫ് ന​ഴ്സി​ന് ജൂ​ലൈ നാ​ലി​നും രാ​വി​ലെ ഒ​ൻ​പ​തി​ന് ജി​ല്ലാ ആ​ശു​പ​ത്രി ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ക​ഞ്ഞി​ക്കു​ഴി, വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം, കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ട്.​സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണെ​ന്നു​ള്ള പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി/ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​രി​ൽ നി​ന്നു​ള്ള സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.​അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡേ​റ്റ​യും ര​ണ്ട് പാ​സ്പോ​ർ​ട്ട ്സൈ​സ് ഫോ​ട്ടോ,ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്,യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്,എ​സ്‌​സി/​എ​സ്ടി എ​ന്നി​വ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ​യും ഹാ​ജ​രാ​ക്ക​ണം.​ഫോ​ണ്‍:04862 232474.