അ​ക​ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ഭി​ജി​ത്തി​നു വി​ജ​യം
Tuesday, June 30, 2020 9:47 PM IST
നെ​ടു​ങ്ക​ണ്ടം: അ​ന്ധ​ത​യെ തോ​ൽ​പി​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ അ​ഭി​ജി​ത്ത് രാ​ജു വി​ജ​യം​കൊ​യ്തു. രാ​മ​ക്ക​ൽ​മേ​ട് സേ​ക്ര​ട്ട് ഹാ​ർ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജി​ത്തി​ന് ര​ണ്ടു​വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ് ല​ഭി​ക്കു​ക​യും ചെ​യ്തു.
ര​ണ്ടു ക​ണ്ണു​ക​ൾ​ക്കും കാ​ഴ്ച​യി​ല്ലാ​ത്ത അ​ഭി​ജി​ത്ത് കേ​ട്ട​റി​വി​ലൂ​ടെ​യാ​ണ് പാ​ഠ​ങ്ങ​ൾ ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന​ത്. ഈ ​സ്കൂ​ളി​ലെ​ത​ന്നെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ലി അ​ഷ്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ഭി​ജി​ത്ത് പ​രീ​ക്ഷ എ​ഴു​തി​യ​ത്. മി​ക​ച്ച ഗാ​യ​ക​ൻ കൂ​ടി​യാ​ണ് ഈ ​മി​ടു​ക്ക​ൻ. രാ​മ​ക്ക​ൽ​മേ​ട് തു​ന്പാ​നൂ​ർ രാ​ജു - ജ​യ​ല​ക്ഷ​മി ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​ണ് അ​ഭി​ജി​ത്ത്. ബ്ര​യ്ലി ലി​പി പ​ഠി​ക്കാ​തെ പാ​ഠ​ങ്ങ​ൾ മ​ന​പ്പാ​ഠ​മാ​ക്കി​യാ​ണ് പ​ഠി​ച്ചു​വ​ന്നി​രു​ന്ന​ത്. പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചും അ​ല്ലാ​തെ​യും അ​ഭി​ജി​ത്തി​ന് പ്ര​ത്യേ​ക ക്ലാ​സ് ന​ൽ​കി​യി​രു​ന്ന​താ​യി ക്ലാ​സ് ടീ​ച്ച​ൻ പി.​കെ. എ​ൽ​സ​മ്മ പ​റ​ഞ്ഞു.