ഭൂ​മി കൈ​യേ​റ്റം: അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കും
Tuesday, June 30, 2020 9:47 PM IST
മൂ​ന്നാ​ർ: ദേ​വി​കു​ള​ത്ത് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റാ​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ത്താ​ശ​ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ദേ​വി​കു​ളം സ​ബ്ക​ള​റു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഒ​ൻ​പ​തം​ഗം സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. നൂ​റി​ല​ധി​കം വ്യാ​ജ കൈ​വ​ശ രേ​ഖ​ക​ളാ​ണ് നി​ല​വ​വി​ൽ സ​സ്പെ​ൻ​ഷ​നി​ലു​ള്ള ദേ​വി​കു​ളം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം വി​ത​ര​ണം ന​ട​ത്തി​യ​ത്. ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ, ഇ​ടു​ക്കി അ​സി. ക​ള​ക്ട​ർ സൂ​ര​ജ് ഷാ​ജി, മൂ​ന്നാ​ർ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ബി​നു ജോ​സ​ഫ് അ​ട​ക്ക​മു​ള്ള മൂ​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ർ​മാ​ർ, മൂ​ന്ന് ക്ലാ​ർ​ക്കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ 110-ഓ​ളം വ്യാ​ജ കൈ​വ​ശ​രേ​ഖ​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ 2019 മു​ത​ൽ ന​ൽ​കി​യ​ത്. ച​ട്ട​വി​രു​ദ്ധ​മാ​യി ന​ൽ​കി​യ രേ​ഖ​ക​ൾ സൂ​ക്ഷ്മാ​യി പ​രി​ശോ​ധി​ച്ച് രേ​ഖ​യി​ൽ പ​റ​യു​ന്ന ഭൂ​മി​ക​ൾ സം​ഘം നേ​രി​ട്ട് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.
കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ലെ രേ​ഖ ന​ശി​പ്പി​ച്ച​ത് സം​ബ​ന്ധി​ച്ചും സം​ഘം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും.