സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​ക്ക് 89 ലക്ഷം
Wednesday, July 1, 2020 10:24 PM IST
നെ​ടു​ങ്ക​ണ്ടം: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്കാ​യി നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 89 ല​ക്ഷം രൂ​പ മാ​റ്റി​വ​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ​നി​ന്നും ര​ക്ഷ​നേ​ടു​ന്ന​തി​നാ​യി ഭ​ക്ഷ്യോ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ടു​പ്പാ​വി​ലെ പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി 7,50,000 രൂ​പ​യും ത​രി​ശു​ഭൂ​മി​യി​ൽ ഏ​ത്ത​വാ​ഴ​കൃ​ഷി​ക്ക് 13,20,000 രൂ​പ​യും കി​ഴ​ങ്ങു​വി​ള കൃ​ഷി, മു​ട്ട​ക്കോ​ഴി വി​ത​ര​ണം എ​ന്നി​വ​യ്ക്ക് 10,00,000 രൂ​പ വീ​ത​വും മാ​റ്റി​വ​യ്ക്കും.

പാ​ൽ സ​ബ്സി​ഡി 6,30,000 രൂ​പ, തീ​റ്റ​പ്പു​ൽ​കൃ​ഷി 2,30,000, ബ​യോ ഫ്ളോ​ക്ക് നി​ർ​മാ​ണ​ത്തി​ന് 3,86,000 രൂ​പ, മ​ത്സ്യ​കൃ​ഷി പ​ടു​താ​ക്കു​ള നി​ർ​മാ​ണം 2,29,600 രൂ​പ, മ​ത്സ്യ​ക്കു​ഞ്ഞ് വി​ത​ര​ണം 3,00,000 രൂ​പ, മ​ത്സ്യ​ത്തീ​റ്റ വി​ത​ര​ണം 84,400 രൂ​പ, ജൈ​വ​വ​ളം 30,00,000 രൂ​പ എ​ന്നി​വ​യാ​ണ് മ​റ്റ് പ​ദ്ധ​തി​ക​ൾ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ 100 ഏ​ക്ക​റി​ൽ കൃ​ഷി ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, മെ​ന്പ​ർ​മാ​രാ​യ ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, ഷി​ഹാ​ബു​ദീ​ൻ യൂ​സ​ഫ്, ജി​ജോ മ​ര​ങ്ങാ​ട്ട് എ​ന്നി​വ​ർ പ​റ​ഞ്ഞു.