നാ​ലു ദി​വ​സ​ത്തി​നി​ടെ 17 പ്ര​വാ​സി​ക​ളെ​ത്തി
Wednesday, July 1, 2020 10:26 PM IST
ഇ​ടു​ക്കി:​ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ 17 പ്ര​വാ​സി​ക​ൾ കൂ​ടി ജി​ല്ല​യി​ൽ മ​ട​ങ്ങി​യെ​ത്തി.​എ​ട്ടു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 13 പു​രു​ഷ​ൻ​മാ​രും നാ​ലു സ്ത്രീ​ക​ളു​മാ​ണ് കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ടു​ക​ൾ വ​ഴി നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്.​ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഇ​തി​ൽ എ​ട്ട് പേ​രെ വീ​ടു​ക​ളി​ലും എ​ട്ട് പേ​രെ പെ​യ്ഡ് ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റി​ലും നി​രീ​ക്ഷ​ണ​ത്തി​ലാക്കി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യായ ഒ​രാ​ളെ അ​തി​ർ​ത്തി​യി​ലെ​ത്തി​ച്ച് ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.