മ​ഴ​യു​ടെ കാ​ലം പോ​യി; ഹൈ​റേ​ഞ്ച് ചു​ട്ടു​പൊ​ള്ളു​ന്നു
Wednesday, July 1, 2020 10:26 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ച് ചു​ട്ടു​പൊ​ള്ളു​ന്നു. സാ​ധാ​ര​ണ​യാ​യി ഘോ​ര മ​ഴ പെ​യ്യേ​ണ്ട ജൂ​ലൈ ഇ​ത്ത​വ​ണ പി​റ​ന്ന​ത് കൊ​ടും​ചൂ​ടോ​ടെ​യാ​ണ്. ഹൈ​റേ​ഞ്ചി​ൽ ജൂ​ണി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മാ​ണ് മ​ഴ ല​ഭി​ച്ച​ത്. ജൂ​ലൈ​യി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്നാ​ടി​ന്‍റെ അ​തി​ർ​ത്തി ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ഴ​നി​ഴ​ലാ​യി മാ​റു​ന്ന​ത്. ഹൈ​റേ​ഞ്ചി​ന്‍റെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളാ​യ മു​ണ്ട​ക്ക​യം, മൂ​ല​മ​റ്റം, നേ​ര്യ​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​ചു​റ്റും ജൂ​ണ്‍ മ​ഴ ശ​ക്ത​മാ​യി ല​ഭി​ച്ചെ​ങ്കി​ലും ഹൈ​റേ​ഞ്ചി​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ പ​റ​ന്നു​പോ​കു​ക​യാ​യി​രു​ന്നു.
മൂ​ന്നാ​ർ മേ​ഖ​ല​യി​ലും സ്ഥി​തി ഇ​തു​ത​ന്നെ​യാ​ണ്.

ജൂ​ലൈ​യും ച​തി​ച്ചാ​ൽ ഹൈ​റേ​ഞ്ചി​ൽ ഭീ​ക​ര​മാ​യ വ​ര​ൾ​ച്ച​യു​ണ്ടാ​കും. തെ​ക്കു കി​ഴ​ക്ക​ൻ മ​ണ്‍​സൂ​ണ്‍ മ​ഴ​യെ ആ​ശ്ര​യി​ച്ചാ​ണ് ഹൈ​റേ​ഞ്ചി​ലെ കൃ​ഷി​ക​ൾ മു​ഴു​വ​നും നി​ല​നി​ൽ​ക്കു​ന്ന​ത്. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും മ​ണ്‍​സൂ​ണി​ൽ നി​റ​യേ​ണ്ട​താ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ചി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഹൈ​റേ​ഞ്ചി​ൽ മ​ഴ വ​ള​രെ വൈ​കി​യാ​ണ് എ​ത്തു​ന്ന​ത്. 2018-ൽ ​ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്. ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നും 14, 15 തീ​യ​തി​ക​ളി​ൽ പ്ര​ള​യ​വും ഉ​ണ്ടാ​യി. ഈ​വ​ർ​ഷം ജൂ​ണി​ൽ ഇ​ടു​ക്കി​യി​ൽ 416.6 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​ടു​ക്കി വ​ന​മേ​ഖ​ല​യി​ൽ പെ​യ്്ത മ​ഴ​യാ​ണ് വ​ർ​ഷ മാ​പി​നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നു വേ​ണം ക​രു​താ​ൻ.

ഇ​ടു​ക്കി ഡാ​മി​ന്‍റെ താ​ഴ് വാ​ര​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്പോ​ഴും മു​ക​ൾ​നി​ര​ക​ളി​ൽ മ​ഴ ദു​ർ​ബ​ല​മാ​കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. 2019 ജൂ​ണി​ൽ 250.2 എം​എം മ​ഴ ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്കു​ള്ള​ത്. ഏ​ല​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ മ​ഴ തീ​രെ കു​റ​വാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. മ​ഴ​ക്കു​റ​വു​മൂ​ലം ഏ​ല​ത്തി​ന്‍റെ വി​ള​വി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.