ട്രാ​വ​ൽ ഡ​യ​റി വി​ത​ര​ണം
Wednesday, July 1, 2020 10:27 PM IST
ഇ​ടു​ക്കി: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി ന​ങ്കി​സി​റ്റി ശ്രീ​നാ​രാ​യ​ണ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ‘ബ്രേ​ക്ക് ദ ​ചെ​യി​ൻ’ ട്രാ​വ​ൽ ഡ​യ​റി വി​ത​ര​ണം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ലെ മു​ഴു​വ​ൻ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കു​മാ​ണ് ട്രാ​വ​ൽ ഡ​യ​റി വി​ത​ര​ണം ചെ​യ്ത​ത്.​ക​ട​യി​ൽ വ​ന്നു​പോ​കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ഓ​ട്ടാ​യി​ൽ യാ​ത്ര ചെ​യ്ത​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​വാ​നും അ​തു​വ​ഴി കോ​വി​ഡ് പ​രി​ശോ​ധ​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​വാ​നും സാ​ധി​ക്കും.​

തൊ​ഴി​ല​ധി​ഷ്ടി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ട്രാ​വ​ൽ ഡ​യ​റി​ നി​ർ​മി​ച്ച​ത്.

എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ സ​ഞ്ചാ​ര​പാ​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന ഡ​യ​റി ശീ​ല​മാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.​ ഇ​തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ട്രാ​വ​ൽ ഡ​യ​റി​യെ​ന്ന ആ​ശ​യ​വു​മാ​യി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

ട്രാ​വ​ൽ ഡ​യ​റി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തം​ഗം പു​ഷ്പ ഗോ​പി നി​ർ​വ​ഹി​ച്ചു.​ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മ​ഞ്ജു വി​ശ്വം​ഭ​ര​ൻ,പി.​ജി.​ അ​നൂ​പ്, ശാ​രി പു​ഷ്പ​ൻ, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ ലി​നോ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.