വെ​ള്ള​ക്കെ​ട്ട്; നി​യ​മ ന​ട​പ​ടി​യു​മാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി
Wednesday, July 1, 2020 10:27 PM IST
തൊ​ടു​പു​ഴ:​ ടൗ​ണി​ൽ ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ വെ​ള്ള​​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി രം​ഗ​ത്ത്. ​

പു​ളി​മൂ​ട്ടി​ൽ പ്ലാ​സ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വ​ക കെ​ട്ടി​ട​ത്തി​ലെ വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് നടപടി.​ കെ​ൽ​സ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സ​ബ്ജ​ഡ്ജു​മാ​യ ദി​നേ​ശ് എം.​പി​ള്ള സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് (റോ​ഡ്സ്) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജാ​ഫ​ർ​ഖാ​ൻ, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.​ പ​രി​ശോ​ധ​ന​യി​ൽ പു​ളി​മൂ​ട്ടി​ൽ പ്ലാ​സ​യ്ക്ക് പി​ന്നി​ലു​ള്ള ഓ​ട പ്ര​ധാ​ന റോ​ഡു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്ത് വീ​തി​യും ഉ​യ​ര​വും കു​റ​വാ​യ​തി​നാ​ൽ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി.​ ഇ​തി​നു ഉ​ട​ൻ ത​ന്നെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി.​

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ പു​ളി​മൂ​ട്ടി​ൽ പ്ലാ​സ​യു​ടെ മു​ൻ​വ​ശ​ത്തെ ഓ​ട​യു​ടെ സ്ലാ​ബു​ക​ളി​ൽ ചി​ല​തു മാ​റ്റി നെ​റ്റ് ഇ​ടാ​നും ധാ​ര​ണ​യാ​യി.​ പ്ര​ദേ​ശ​ത്തെ ഓ​ട​യു​ടെ പ​ല ഭാ​ഗ​ത്തും കൈ​യേ​റ്റം ന​ട​ത്തി​യി​ട്ടു​ള്ള​താ​യും ക​ണ്ടെ​ത്തി. ഇ​രു​വ​ശ​ത്തെ​യും കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ഓ​ട​യി​ൽ ത​ള്ളു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി.​ഓ​ട​ക​ളി​ൽ പ​ല​യി​ട​ത്തെ​യും വെ​ള്ള​മൊ​ഴു​ക്കി​ന് ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.