ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു​പേ​ർ​ക്ക് കോ​വി​ഡ്; 13 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Thursday, July 2, 2020 10:11 PM IST
തൊ​ടു​പു​ഴ: ആ​ശ​ങ്ക ഉ​യ​ർ​ത്തി ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 13 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി.
ജൂ​ണ്‍ 29ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ ക​രി​ങ്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 75-ഉം 67-​ഉം വ​യ​സു​ള്ള ദ​ന്പ​തി​ക​ൾ​ക്കും 38-കാ​രി​യാ​യ മ​ക​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും കെ ​എ​സ്ആ​ർ​ടി​സി​യി​ൽ തൊ​ടു​പു​ഴ​യി​ൽ എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ജൂ​ണ്‍ 29-ന് ​ഒ​മാ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (43). എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും ടാ​ക്്സി​യി​ൽ എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ൽ എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തേ​ദി​വ​സം ഒ​മാ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ പീ​രു​മേ​ട് സ്വ​ദേ​ശി (30). എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് കെ​യ​ർ സെ​ൻ​റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ജൂ​ണ്‍ 25 ന് ​ജി​ദ്ദ​യി​ൽ നി​ന്നും ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി(29). എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ജൂ​ണ്‍ 20 ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (32). എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ബം​ഗ​ളു​രു​വി​ൽ പൈ​നാ​പ്പി​ൾ ക​ച്ച​വ​ട​ത്തി​നു പോ​യി​വ​ന്ന കോ​ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ. പൈ​നാ​പ്പി​ൾ വി​ല്പ​ന​യ്ക്ക് ജൂ​ണ്‍ 11 ന് ​വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റ് വ​ഴി ബം​ഗ​ളു​രു പോ​യി 15-ന് ​കോ​ടി​ക്കു​ള​ത്തെ​ത്തി. ജൂ​ണ്‍ 30 ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്ന് സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

രോ​ഗ മു​ക്തി നേ​ടി​യ​വ​ർ
കു​വൈ​റ്റി​ൽ നി​ന്നെ​ത്തി 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ക​ട്ട​പ്പ​ന സ്വ​ദേ​ശി(33), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി(37), ജൂ​ണ്‍ 21-ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രാ​ജ​കു​മാ​രി കു​രു​വി​ള സി​റ്റി സ്വ​ദേ​ശി(65), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി 21-ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നാ​ർ ചൊ​ക്ക​നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി (33), എ​ട്ടും ആ​റും വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ൾ, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി 21 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കു​മ​ളി സ്വ​ദേ​ശി(52). ബ​ഹ്റൈ​നി​ൽ നി​ന്നെ​ത്തി 21 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മാ​ങ്കു​ളം സ്വ​ദേ​ശി​നി (23), കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ക​ട്ട​പ്പ​ന​യി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക(43), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി 22-ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി(33), കു​വൈ​റ്റി​ൽ നി​ന്നെ​ത്തി 22 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രാ​ജാ​ക്കാ​ട് സ്വ​ദേ​ശി(52), ക​ട്ട​പ്പ​ന സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റു വ​യ​സു​കാ​ര​ൻ. സൗ​ദി​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 13 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി(65) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

കോ​വി​ഡ് ച​ട്ട​ലം​ഘ​നം:
92 പേ​ർ​ക്കെ​തി​രേ കേ​സ്
ഇ​ടു​ക്കി: കോ​വി​ഡ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 92 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി അ​റി​യി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് ഒ​ന്പ​തു പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 83 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് 465 പേ​രെ​യും നി​രീ​ക്ഷി​ച്ചു.