ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ​നം: ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Thursday, July 2, 2020 10:13 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലെ രാഷ്‌ട്രീ​യ നി​യ​മ​ന​ത്തി​നെ​തി​രെ ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ച​ട്ട​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ചാ​ണ് കെ.​വി. മ​നോ​ജ്കു​മാ​റി​നെ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ഒ​രു പാ​ർ​ട്ടി അ​നു​ഭാ​വി​യെ യോ​ഗ്യ​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സ്ഥാ​ന​ത്ത് നി​യ​മി​ക്കു​ന്ന​തെ​ന്നും ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ മോ​ൻ​സി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. യ​ശോ​ധ​ര​ൻ, ജി. ​മു​ര​ളീ​ധ​ര​ൻ, സേ​നാ​പ​തി വേ​ണു, ഷാ​ജി പു​ള്ളോ​ലി​ൽ, അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ, റെ​ജി പ​ന​ച്ചി​ക്ക​ൽ, ടോ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ഐ​സി​സി മെ​ന്പ​ർ ഇ.​എം. അ​ഗ​സ്തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ സി.​പി. മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ മോ​ൻ​സി ബേ​ബി, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ഷി ക​നാ്യം​കു​ഴി, റെ​ജി ആ​ശാ​രി​ക​ണ്ടം, ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ റോ​യി തു​ണ്ടി​യി​ൽ, മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ​ജീ​വ് മ​ണി​മം​ഗ​ലം എ​ന്നി​വ​രാ​ണ് ഉ​പ​വ​സി​ച്ച​ത്.