ന​ഗ​ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം; മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും വ്യാ​പ​കം
Friday, July 3, 2020 10:20 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ പി​ടി​ച്ചു​പ​റി​ക്ക​ലും മോ​ഷ​ണ​വും പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണ്‍ ഹാ​ൾ പ​രി​സ​ര​ത്ത് റി​ട്ട.​കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു പ​റി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലും സ​മീ​പ​ത്തെ മ​റ്റൊ​രു മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നു. ഒ​രാ​ഴ്ച മു​ന്പ് വെ​ങ്ങ​ല്ലൂ​ർ ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഇ​തു​വ​രെ യാ​തൊ​രു തെ​ളി​വും ല​ഭി​ച്ചി​ട്ടി​ല്ല. ലോ​ക്ക് ഡൗ​ണി​ന് മു​ന്പ് വെ​ങ്ങ​ല്ലൂ​രി​ലെ മൂ​ന്ന് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും അ​ടു​ത്ത നാ​ളി​ൽ ന​ട​ന്ന ഒ​രു മോ​ഷ​ണ​ത്തി​ൽ പോ​ലും ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

മോ​ഷ​ണം ഇ​ന്ന​ലെ പു​ല​ർ​ച്ചെ

തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ റോ​ട്ട​റി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി മോ​ഷ്ടാ​വ് ക​യ​റി​യ​ത്. സ​മീ​പ​ത്തെ മ​റ്റൊ​രു മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ താ​ഴും ത​ക​ർ​ത്തു. നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മ​രു​ന്നു​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​ട തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ഷ​ട്ട​റി​ന്‍റെ​ താ​ഴ് കു​ത്തി​പ്പൊ​ളി​ച്ച​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.​മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് അ​ടു​ത്ത മു​റി​യി​ലു​ള്ള ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് വാ​തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോ​ഷ്ടാ​വ് ഇ​വി​ടെ ക​യ​റി​യി​ല്ല.​അ​ഡീ​ഷ​ണ​ൽ എ​സ്ഐ എ.​ആ​ർ.​ കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.​ പ്ര​തി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

മൊ​ബൈ​ൽ പി​ടി​ച്ചു പ​റി​ച്ച
കേ​സി​ലും തു​ന്പി​ല്ല

ന്യൂ​മാ​ൻ കോ​ള​ജിലെ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും മു​ട്ടം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പൂ​വ​ത്തി​ങ്ക​ൽ പ്ര​ഫ.​കെ.​ജെ.​കു​ര്യ​ന്‍റെ വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ടൗ​ണ്‍​ഹാ​ൾ പ​രി​സ​ര​ത്ത് വച്ച് ര​ണ്ടു പേ​ർ പി​ടി​ച്ചു പ​റി​ച്ച​ത്. ടൗ​ണ്‍ ഹാ​ളി​നു സ​മീ​പ​ത്തെ ശു​ചി മു​റി​യി​ലേ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നാ​യി എ​ത്തു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു പ​റി​ച്ച് സ​മീ​പ​ത്തെ കു​ളി​ക്ക​ട​വി​നു സ​മീ​പം ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ​കു​റി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

സം​ഭ​വ​മി​ങ്ങ​നെ

സു​ഹൃ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ൻ ടൗ​ണ്‍ ഹാ​ൾ ജം​ഗ്ഷ​നി​ലെ​ത്തി​യ​ത്. സമീപത്തെ ശു​ചി​മു​റി​യി​ൽ പോ​കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ത് അ​ട​ച്ചി​ട്ട​താ​യി ക​ണ്ട​ത്. ഇ​തി​നി​ടെ ര​ണ്ടു പേ​ർ സി​ഗ​ര​റ്റ് വ​ലി​ച്ച് അ​വി​ടെ നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. തി​രി​ച്ചു പോ​രാ​ൻ തു​നി​ഞ്ഞ​തും ഇ​വ​ർ പോ​ക്ക​റ്റി​ൽ നി​ന്നും ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു.
പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ​ർ ഓ​ടി മ​റ​ഞ്ഞി​രു​ന്നു. വ്യാ​പാ​രി​ക​ളും മ​റ്റും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ത​ന്നെ​പോ​ലു​ള്ള​വ​ർ​ക്ക് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ് ഇൗ ​സം​ഭ​വ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യ​തെ​ന്ന് പ്ര​ഫ. കെ.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.

ടൗ​ണ്‍​ഹാ​ൾ പ​രി​സ​രം
സാ​മൂ​ഹ്യ​വി​രു​ദ്ധ കേ​ന്ദ്രം

തൊ​ടു​പു​ഴ ടൗ​ണ്‍​ഹാ​ൾ പ​രി​സ​രം സാ​മൂ​ഹ്യ​വി​രു​ദ്ധ കേ​ന്ദ്ര​മാ​ണെ​ന്ന് ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ടൗ​ണ്‍ ഹാ​ളി​നു പി​ൻ​വ​ശ​വും ആ​ർ​എം​എ​സി​നു സ​മീ​പ​ത്തെ കു​ളി​ക്ക​ട​വി​ലേ​ക്കു​ള്ള വ​ഴി​യും ഇ​വ​രു​ടെ ഇ​ട​ത്താ​വ​ള​മാ​ണ്. നേ​ര​ത്തെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ടോ​യ്‌ലറ്റ് ന​ഗ​ര​സ​ഭ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​വി​ടം താ​വ​ള​മാ​ക്കി​യ​ത്. പോ​ലീ​സി​ന്‍റെ കാ​ര്യ​മാ​യ നി​രീ​ക്ഷ​ണ​മി​ല്ലാ​ത്ത​തും ഇ​വ​ർ​ക്ക് അ​നു​കൂ​ല​മാ​കു​ന്നു​ണ്ട്.

അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പി​ടി​ച്ചു​പ​റി കേ​സി​ലും മോ​ഷ​ണ​ത്തി​ലും അ​ന്വേ​ഷണം ​ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​സ്ഐ ബൈ​ജു പി .​ബാ​ബു പ​റ​ഞ്ഞു. മോ​ഷ​ണം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വു​ക​ൾ ശേ​ഖ​രിച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.