മൂ​ല​മ​റ്റ​ത്തു നി​ന്ന് തൊ​ടു​പു​ഴ ടൗ​ണി​ലെ​ത്താ​ൻ അ​ധി​ക ന​ഷ്ടം
Friday, July 3, 2020 10:20 PM IST
മൂ​ല​മ​റ്റം: ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ മൂ​ല​മ​റ്റ​ത്തു നി​ന്നും തൊ​ടു​പു​ഴ​യി​ൽ വി​വി​ധ ആ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന​വ​ർ ചു​രു​ങ്ങി​യ​ത് 34 രൂ​പ മു​ട​ക്കേ​ണ്ടി വ​രു​ന്നു.​ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു മു​ന്പ് മൂ​ല​മ​റ്റം - തൊ​ടു​പു​ഴ റൂട്ടിൽ 20 രൂ​പ​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത് 26 രൂ​പ​യാ​യി. മൂ​ല​മ​റ്റ​ത്തു നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് വ​രു​ന്ന ബ​സു​ക​ൾ കോ​താ​യി​ക്കു​ന്ന് ബൈ​പാ​സ് വ​ഴി സ്റ്റാ​ൻ​ഡി​ലെ​ത്തി യാ​ത്ര​ക്കാ​രെ സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കി വി​ടും.
സ്റ്റാ​ൻ​ഡി​ൽ ഇറങ്ങേണ്ടവരെ ഇവിടെ ഇ​റ​ക്കി​യതിന് ശേ​ഷം ടൗ​ണി​ലേ​ക്ക് വ​രാ​നു​ള്ള യാ​ത്ര​ക്കാ​രെ ടൗ​ണ്‍ ഹാ​ളി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​വി​ട​ണം എ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ഇ​ത് പാ​ലി​ക്കു​ന്നി​ല്ല. ഇ​തി​നാ​ൽ സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ ഗാ​ന്ധി​സ്ക്വ​യ​ർ, സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ വീ​ണ്ടും മ​റ്റ് ബ​സു​ക​ളി​ൽ ക​യ​റി എ​ട്ട് രൂ​പ ന​ൽ​ക​ണം. ഫ​ല​ത്തി​ൽ ടൗ​ണി​ലേ​ക്ക് വ​രാ​ൻ 34 രൂ​പ മു​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​ല​രും സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. ബ​സ് ചാ​ർ​ജ് കൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രെ ടൗ​ണി​ലേ​ക്ക് കൊ​ണ്ടു​വി​ട​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കെ​ത്തു​ന്ന ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​ണ് അ​ധി​ക പ​ണ​ച്ചെ​ല​വി​ൽ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്.