യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി
Friday, July 3, 2020 10:20 PM IST
മൂ​ന്നാ​ർ: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ല​ക്ഷ്മി എ​സ്റ്റേ​റ്റ് മി​ഡി​ൽ ഡി​വി​ഷ​ൻ ജീ​വ​ന​ക്കാ​രി​യാ​യ 21 കാ​രി​യെ അ​യ​ൽ​ക്കാ​ര​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി കാണിച്ച് യു​വ​തി നേ​രി​ട്ട് മൂ​ന്നാ​ർ സിഐ​യ്ക്ക് പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ക​ന്പ​നി ജീ​വ​ന​ക്കാ​രി​യാ​യി ജോ​ലി ചെ​യ്യു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നിയാണ് അ​യ​ൽ​ക്കാ​ര​നെ​തി​രെ മൂ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ര​ന്ത​ര​മാ​യി ഇ​യാ​ൾ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെട്ടു. ക​ന്പ​നി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് യുവതി പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല.
നി​ര​ന്ത​ര​മാ​യി ഇ​യാ​ളു​ടെ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്നലെ ഉ​ച്ച​യോ​ടെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​രു​ടെ അ​യ​ൽ​ക്കാ​ര​നാ​യ പീ​റ്റ​റി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.