കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Friday, July 3, 2020 10:20 PM IST
മൂ​ല​മ​റ്റം: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. അ​റ​ക്കു​ളം മു​ള​യ്ക്ക​ൽ വി​ഷ്ണു (24) വി​നാ​ണ് അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യ്ക്കു സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. വി​ഷ്ണു ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ പി​ന്നീ​ട് കാ​ഞ്ഞാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ കാ​ർ യാ​ത്ര​ക്കാ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. കാ​ർ യാ​ത്ര​ക്കാ​രാ​യ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​ക​ളാ​യ തോ​ണി​പ്പു​ര​യ്ക്ക​ൽ എ​ർ​വി​ൻ (32), കു​ന്നി​പ്പു​ര​യി​ടം തോ​മ​സ് (21), ക​ള​പ്പു​ര​യ്ക്ക​ൽ ആ​കാ​ശ് (22), പെ​രു​മ​ന അ​നൂ​പ് (26) എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.