ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത്: ര​ണ്ടാം​ഘ​ട്ടം ഇ​ടു​ക്കി താ​ലൂ​ക്കി​ൽ
Friday, July 3, 2020 10:23 PM IST
ഇ​ടു​ക്കി:​വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​രാ​തി​ക​ളി​ലും അ​പേ​ക്ഷ​ക​ളി​ലും തീ​ർ​പ്പു​ക​ൽ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ള​ക്ട​ർ ന​ട​ത്തി​വ​രു​ന്ന ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ഇ​ടു​ക്കി താ​ലൂ​ക്കി​ൽ 17നു ​ന​ട​ത്തും.​ ദു​രി​താ​ശ്വാ​സ നി​ധി, പ്ര​കൃ​തി ക്ഷോ​ഭം, റേ​ഷ​ൻ​കാ​ർ​ഡ് ബി​പി​എ​ൽ ആ​ക്കു​ന്ന​ത് എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യി tthps://edtsir
ict.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ലൂ​ടെ​യോ ഇ​ന്നു​മു​ത​ൽ 13 വ​രെ ജി​ല്ലാ ക​ള​ക്ട​ർ​ക്കു സ​മ​ർ​പ്പി​ക്കാം.​
അ​പേ​ക്ഷ​ക​ർ​ക്ക് അ​ദാ​ല​ത്ത് ദി​വ​സം താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാം.