കെഎ​സ് യു ​പ്ര​തി​ഭാ​ സം​ഗ​മ​ങ്ങ​ൾ 15 മു​ത​ൽ
Saturday, July 4, 2020 10:29 PM IST
ഇ​ടു​ക്കി: എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന നി​യാ​സ് കൂ​രാ​പ്പി​ള്ളി മെ​മ്മോ​റി​യ​ൽ മെ​റി​റ്റ് അ​വാ​ർ​ഡ് പ​തി​ന​ഞ്ചി​ന് തു​ട​ങ്ങും.

നി​യാ​സ് കൂ​രാ​പ്പി​ള​ളി മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ​യും കെ ​എ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഭാ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി നി​ർ​വ​ഹി​ക്കും.
9947888956 എ​ന്ന ന​ന്പ​രി​ലും [email protected] എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് മാ​ർ​ക്ക് ലി​സ്റ്റ്, അ​ഡ്ര​സ് എ​ന്നി​വ അ​യ​ച്ചും ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റോ​യി കെ. ​പൗ​ലോ​സ്, കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.