വ​ട്ട​മേ​ട്ടി​ൽ വീ​ണ്ടും ഞാ​റ്റു​പാ​ട്ടി​ന്‍റെ താ​ളം
Saturday, July 4, 2020 10:29 PM IST
ചെ​റു​തോ​ണി: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ചെ​യ​ർ​മാ​നാ​യ ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​നും കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും ചേ​ർ​ന്ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​മേ​ട് ഭാ​ഗ​ത്ത് നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം​കു​റി​ച്ചു. വ​ട്ട​മേ​ട്, ആ​ന​ക്കൊ​ന്പ​ൻ, വാ​ഴ​ത്തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി​ചെ​യ്യാ​തെ കി​ട​ക്കു​ന്ന നെ​ൽ​പാ​ട​ങ്ങ​ൾ 20 പേ​ര​ട​ങ്ങു​ന്ന കെ​യ​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലു​ള്ള സം​ഘം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. 10 ഹെ​ക്ട​റോ​ളം സ്ഥ​ല​മാ​ണ് ജൈ​വ രീ​തി​യി​ൽ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കെ​യ​ർ ഫൗ​ണ്ടേ​ഷ​നു​കീ​ഴി​ൽ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രി​ക​യാ​ണ്. വാ​ഴ​ത്തോ​പ്പി​ലെ വ​ട്ട​മേ​ട്ടി​ൽ ഞാ​റു​ന​ടീ​ൽ എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം.​ഡി. അ​ർ​ജു​ന​ൻ, എ.​പി. ഉ​സ്മാ​ൻ, പി.​ഡി. ജോ​സ​ഫ്, റോ​യി കൊ​ച്ചു​പു​ര, അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട്, സി.​പി. സ​ലിം, ജോ​യി വ​ർ​ഗീ​സ്, ശ​ശി​ക​ല രാ​ജു, ടി​ന്‍റു സു​ഭാ​ഷ്, ആ​ൻ​സി തോ​മ​സ്, സി​ബി ത​ക​ര​പ്പി​ള്ളി​ൽ, മു​ജീ​ബ് റ​ഹ്മാ​ൻ, വി.​എം. സെ​ലി​ൻ, റി​ൻ​സി സി​ബി, ടോ​മി കൊ​ച്ചു​കു​ടി, സി.​കെ. ജോ​യി, ആ​ലീ​സ് ജോ​സ,് ടോ​ണി തേ​ക്കി​ല​ക്കാ​ട്ട്, സൈ​മ​ണ്‍ പു​ത്ത​ൻ​പു​ര, ശി​വ​ൻ ച​ക്ക​ര​വേ​ലി​ൽ, മോ​ഹ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ഞാ​റു​ന​ടീ​ലി​ന് നേ​തൃ​ത്വം​ന​ൽ​കി.