പ​ശ്ചി​മ​ഘ​ട്ടം: ഡീ​ൻ കു​ര്യാ​ക്കോ​സ് ക​ക്ഷി ചേ​രും
Saturday, July 4, 2020 10:31 PM IST
തൊ​ടു​പു​ഴ: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ​വ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗോ​വ ഫൗ​ണ്ടേ​ഷ​നും ചി​ല വ്യ​ക്തി​ക​ളും ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി കേ​ര​ളം ഉ​ൾ​പ്പെ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേതാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​മാ​സം 18 ന് ​കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ഓ​ഗ​സ്റ്റി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജി​ല്ല​യെ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​യ​തി​നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ ക​ക്ഷി ചേ​രു​ന്ന​തി​നു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി അ​റി​യി​ച്ചു.
കേ​ര​ളം സ​മ​ർ​പ്പി​ച്ച ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്തി​മ വി​ജ്ഞാ​പ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ആ​വ​ശ്യം. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് കേ​ന്ദ്രം ക​ര​ട് വി​ജ്ഞാ​പ​നം നാ​ലു​ത​വ​ണ ദീ​ർ​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2018 ഡി​സം​ബ​റി​ൽ ഇ​ത് അം​ഗീ​ക​രി​ച്ച് പ്ര​ത്യേ​ക ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ച് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ദ്ദേ​ഹം പാ​ർ​ല​മെ​ൻ​റി​ൽ ഉ​ന്ന​യി​ക്കു​ക​യും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​യു​മാ​യി നി​ര​വ​ധി ത​വ​ണ നേ​രി​ൽ​ക​ണ്ടു ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

കേ​ര​ളം ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും തോ​ട്ട​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ൽ ഇ​എ​സ്എ പ്ര​ദേ​ശ​ങ്ങ​ൾ നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന സ​മ​യ​ത്ത് സു​പ്രീം കോ​ട​തി​യി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ​വ​ച്ച് കേ​ര​ളം ഈ ​കേ​സ് വാ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.